കർദിനാൾ വർക്കി വിതയത്തിൽ

#ഓർമ്മ

കർദിനാൾ വർക്കി വിതയത്തിൽ.

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്തീയ സമൂഹമായ സീറോ മലബാർ സഭയുടെ തലവനായിരുന്ന മേജർ ആർച്ചുബിഷപ്പ് കർദിനാൾ വർക്കി വിതയത്തിലിന്റെ (1927-2011) ചരമവാർഷിക ദിനമാണ്
ഏപ്രിൽ 1.

തിരുക്കൊച്ചി ഹൈക്കോടതിയിൽ ജഡ്‌ജിയായിരുന്ന ജോസഫ് വിതയത്തിലിന്റെ മകൻ വൈദികനാകാൻ തീരുമാനിച്ചത് തന്റെ ജീവിതം ദൈവത്തിനും മനുഷ്യനും വേണ്ടി എന്ന പ്രതിജ്ഞയോടെയാണ്.
1954ൽ റിഡെമ്പട്റിസ്റ്റ് ആശ്രമത്തിൽ സന്യാസിയായ അദ്ദേഹം, 25 വർഷം സെമിനാരിയിൽ അധ്യാപകനായിരുന്നു.
1978 മുതൽ 1984 വരെ ഇന്ത്യ ശ്രീലങ്ക പ്രൊവിൻഷ്യൽ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു.
സീറോ മലബാർ സഭയിൽ ഉരുത്തിരിഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാനാണ് 1996ൽ എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി മാർപാപ്പ അദ്ദേഹത്തെ നിയമിച്ചത്. ഭാരതസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വൈദികൻ നേരിട്ട് മെത്രാപ്പോലിത്തയാകുന്നത്.
1999ൽ സീറോ മലബാർ സഭയുടെ തലവനായി, പാത്രിയർക്കീസിന് തുല്യനായ മേജർ ആർച്ചുബിഷപ്പായി നിയോഗിക്കപ്പെട്ടു. 2001ൽ കർദിനാൾ പദവിയും ലഭിച്ചു.
സഭയുടെ പൈതൃകമായ പഴയ പള്ളികൾ പൊളിച്ചുകളയുന്നതിനെ അദ്ദേഹം ശക്തിയായി എതിർത്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ സ്ഥാപിതതാല്പര്യക്കാർ മേൽക്കൈ നേടുകയും രണ്ടു ചേരിയായി തിരിഞ്ഞു പരസ്പരം പോരടിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്നത്തെ ദുഃഖകരമായ യാഥാർഥ്യം.
പൂർണ്ണ സ്വതന്ത്ര്യമുള്ള പരമാധികാര വ്യക്തിസഭയായി മാറാനുള്ള ശ്രമങ്ങൾക്ക്‌ തിരിച്ചടിയാണ് ഈ അധികാരപ്പോരാട്ടം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *