സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

#ചരിത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ.

ഏപ്രിൽ 1 കേരളത്തിന്റെ ബാങ്കിംഗ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
2017 ഏപ്രിൽ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഓർമ്മയായി. എസ് ബി ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചു.
1945ൽ ട്രാവൻകൂർ ബാങ്ക് എന്ന പേരിൽ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ബാങ്ക് ആയിട്ടാണ് തുടക്കം – ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ ക്രാന്തദർശിത്തത്തിന്റെ ഉത്തമമാതൃക .

തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിലെ ഒട്ടുമിക്ക സ്വകാര്യബാങ്കുകളും പിന്നീട് എസ് ബി ടിയിൽ ലയിപ്പിക്കപ്പെട്ടു.
1959ൽ ഇൻഡോ മർകന്റൈൽ ബാങ്ക് (സ്ഥാപിതം 1937), 1961ൽ ട്രാവൻകൂർ ഫോർവേർഡ് ബാങ്ക് (1929),
കോട്ടയം ഓറിയന്റ് ബാങ്ക് (1926),
ബാങ്ക് ഓഫ് ന്യൂ ഇന്ത്യ (1944),
1963ൽ വാസുദേവവിലാസം ബാങ്ക് (1930),
1964ൽ കൊച്ചിൻ നായർ ബാങ്ക് (1929), ലാറ്റിൻ ക്രിസ്ത്യൻ ബാങ്ക് (1928), ചമ്പക്കുളം കാത്തലിക് ബാങ്ക് (1929),
1965ൽ ബാങ്ക് ഓഫ് ആലുവ (1942), കൽഡിയൻ സിറിയൻ ബാങ്ക് (1918) തുടങ്ങിയവ അവയിൽ ചിലതാണ്.
എസ് ബി ടി 1960ൽ എസ് ബി ഐ യുടെ അനുബന്ധ ബാങ്കായി മാറി. 2017ൽ ലയിച്ച് ഇല്ലാതായി.

സംസ്ഥാനത്തിന്റെ ബാങ്കിംഗ് ചരിത്രത്തിലെ ദുഃഖകരമായ ഏടുകളാണ് ദിവാൻ സർ സി പി തകർത്ത നാഷണൽ ക്വിലോൺ ബാങ്കും, റിസർവ് ബാങ്ക് തകർത്ത പാലാ സെൻട്രൽ ബാങ്കും.

പിന്നീട് ലയിച്ച് ഇല്ലാതായ കേരളത്തിലെ ബാങ്കുകളിൽ പ്രമുഖമാണ് ബാങ്ക് ഓഫ് കൊച്ചിൻ, ലോർഡ് കൃഷ്ണ ബാങ്ക്, നെടുങ്ങാടി ബാങ്ക് തുടങ്ങിയവ.
പുതിയ തലമുറയിലെ ബാങ്കുകളാണ് കോട്ടക് മഹീന്ദ്ര, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, ഐ ഡി ബി ഐ, വൈ ഇ എസ്, ആക്സിസ് തുടങ്ങിയവ.

ബ്രിട്ടീഷ്‌ ഭരണകാലത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI ) നിലവിൽ വന്നതും ഒരു ഏപ്രിൽ 1നാണ് – 1935ൽ. ബാങ്കേഴ്സ് ബാങ്ക് ആയി പ്രവർത്തിക്കുന്ന ആർ ബി ഐ യുടെ ആസ്ഥാനം 1937ൽ കൽക്കത്തയിൽ നിന്ന് ബോംബേ (മുംബൈ) യിലേക്ക് മാറ്റി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *