ലക്ഷ്മി എൻ മേനോൻ

#ഓർമ്മ

ലക്ഷ്മി എൻ മേനോൻ.

ലക്ഷ്മി എൻ മേനോൻ്റെ ( 1899-1994) ജന്മവാർഷികദിനമാണ്
മാർച്ച് 27.

മലയാളി മറന്ന മഹതിയാണ് ആദ്യമായി കേന്ദ്രമന്ത്രിയായ ഈ വനിത.
നെഹ്റു , ശാസ്ത്രി, മന്ത്രിസഭകളിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു ലക്ഷ്മി എൻ മേനോൻ.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദം നേടിയ ലക്ഷ്മി അവിടെത്തന്നെ അധ്യാപികയായി. ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തിയ അവർ പിന്നീട് മദ്രാസിലെ ക്വീൻ മേരീസ് കോളെജ്, ചിതലെ കോളെജ് കൽക്കത്ത, എന്നിവടങ്ങളിലും പഠിപ്പിച്ചു. ലക്നൗ യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന വി കെ നന്ദൻ മേനോനെ വിവാഹം കഴിച്ച് ലക്നോവിൽ എത്തിയശേഷം നിയമബിരുദം നേടി വക്കീലായും പ്രാക്ടീസ് ചെയ്തു.
( നന്ദൻ മേനോൻ പിന്നീട് കേരള സർവകലാശാല വൈസ് ചാൻസലർ ആയി). 1951 മുതൽ 53 വരെ പാട്ന ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലായും സേവനം ചെയ്തു.
1927ൽ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തുന്ന സമയത്ത് ഒരു വിദ്യാർഥി ഡെലിഗേഷൻ അംഗമായി മോസ്കോയിൽ എത്തിയ സമയത്താണ് നെഹ്റുവിനെ പരിചയപ്പെടുന്നത്.
നെഹ്രുവിൻ്റെ ആഗ്രഹപ്രകാരം രാഷ്ട്രീയത്തിൽ പ്രവേശിച്ച ലക്ഷ്മിയെ നെഹ്റു 1948ലും 50ലും ഐക്യരാഷ്ട്രസഭാ ഡെലിഗേഷൻ അംഗമായി. പിന്നീട് ഇന്ത്യൻ പ്രതിനിധിസംഘത്തിൻ്റെ തലവിയാക്കി.
1952, 54, 60 വർഷങ്ങളിൽ രാജ്യസഭാ എം പിയായി നാമനിർദേശം ചെയ്തു. മന്ത്രിസഭയിലും ഉൾപ്പെടുത്തി.
ബഹിരാകാശ ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിൽ അവർ നിർണ്ണായക പങ്ക് വഹിച്ചു. എൽ ഐ സി ഡയറക്ടർ ആയിരിക്കെയാണ് സ്ത്രീകൾക്ക് ആദ്യമായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
1981ൽ ദില്ലിയിൽ താമസിക്കുമ്പോൾ മകൾ അയൽവാസിയായിരുന്നു. ഒരു മലയാളി വീട്ടമ്മയുടെ ലാളിത്യം കാത്തുസൂക്ഷിച്ചിരുന്ന ലക്ഷ്മി എൻ മേനോൻ എന്ന മഹതിയെ കാണാനും പരിചയപ്പെടാനും പറ്റിയതാണ് ദീപ്തമായ ഒരു ഓർമ്മ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *