#ഓർമ്മ
മുത്തുസ്വാമി ദീക്ഷിതർ
മുത്തുസ്വാമി ദീക്ഷിതരുടെ ( 1776-1835)
ജന്മവാർഷികമാണ്
മാർച്ച് 24.
കർണ്ണാടക സംഗീതത്തിലെ അമൂല്യമായ കൃതികൾ സംഭാവന ചെയ്ത ത്രിമൂർത്തികളിൽ ഒരാളാണ് ദീക്ഷിതർ എന്ന പേരിൽ അറിയപ്പെടുന്ന മുത്തുസ്വാമി ദീക്ഷിതർ.
ദീക്ഷിതർ, ത്യാഗരാജ സ്വാമികൾ, ശ്യാമശാസ്ത്രികൾ എന്നീ ത്രിമൂർത്തികളിൽ സംസ്കൃതത്തിൽ കാവ്യരചന നടത്തിയത് ദീക്ഷിതർ മാത്രമാണ്.
തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ തിരുവാറൂരിൽ പ്രസിദ്ധ കർണ്ണാടക സംഗീതജ്ഞനായിരുന്ന രാമസ്വാമി ദീക്ഷിതരുടെ പുത്രനായിട്ടാണ് ജനനം. പിതാവിൽനിന്നും സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചതോടൊപ്പം വീണവായനയിലും, വേദാധ്യായനത്തിലും പ്രാവീണ്യം നേടി. കാവ്യം, അലങ്കാരം, മീമാംസ, ജ്യോതിഷം, വേദാന്തം, താന്ത്രികശാസ്ത്രം മന്ത്രം, തെലുങ്ക്, സംസ്കൃതം എന്നിവയിലെല്ലാം അറിവ് നേടി. തുടർന്ന് ചിദംബരനാദ യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു.
വാരാണസിയിൽ പോയി താമസിച്ച് ഹിന്ദുസ്ഥാനി സംഗീതത്തിൽ അവഗാഹം നേടിയശേഷം കർണാടക സംഗീതത്തിന് മിയാൻ കി തോടി, യമൻ കല്യാണി, ഹമീർ കല്യാണി തുടങ്ങിയ രാഗങ്ങളെ പരിചയപ്പെടുത്തി.
ദീക്ഷിതരുടെ വളരെ പ്രസിദ്ധമായ കീർത്തനമാണ്
ഹംസധ്വനി രാഗത്തിലെ ‘ വാതാപി ഗണപതിം ഭജേഹം….. ‘
– ജോയ് കള്ളിവയലിൽ.
Posted inUncategorized