എ കെ ഗോപാലൻ

#ഓർമ്മ

എ കെ ഗോപാലൻ.

എ കെ ജിയുടെ (1904-1977) ഓർമ്മദിവസമാണ്
മാർച്ച് 22.

പാവങ്ങളുടെ പടത്തലവൻ എന്ന് വിളിക്കപ്പെട്ട ആയില്ലത്ത് കുറ്റിയേരി ഗോപാലൻ നമ്പ്യാർ കണ്ണൂരിലെ പെരളശേരിയിലാണ് ജനിച്ചത്. അധ്യാപകനായിട്ടാണ് ജീവിതം ആരംഭിച്ചത്.
ഖിലാഫത്ത് പ്രസ്ഥാനമാണ് ദേശീയ സ്വാതന്ത്ര്യസമരത്തിൽ ചേരാൻ പ്രചോദനമായത്. 1927ൽ കോൺഗ്രസിൽ ചേർന്നു. 1936ലെ പ്രസിദ്ധമായ പട്ടിണി ജാഥക്ക് നേതൃത്വം നൽകിയത് എ കെ ജിയാണ്. ഗുരുവായൂർ സത്യഗ്രഹത്തിൽ ഉൾപ്പെടെ പങ്കെടുത്ത ജനനേതാവ് ക്രൂരമർദ്ദനത്തിന് ഇരയായി.
സോഷ്യലിസ്റ്റ് ആശയങ്ങൾ അദ്ദേഹത്തെ 1939ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് നയിച്ചു.
1952ൽ പ്രഥമ പാർലിമെൻ്റിൽ 16 അംഗ കമ്മ്യൂണിസ്റ്റ് കക്ഷിയുടെ നേതാവും പ്രതിപക്ഷ നേതാവുമായി. പിന്നീട് തുടർച്ചയായി എം പിയായി തെരഞ്ഞെടുക്കപ്പെട്ട എ കെ ജി എപ്പോഴും ജനങ്ങളുടെ പക്ഷത്ത് നിന്ന നേതാവാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടി നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സി പി എം രൂപീകരിച്ച നേതാക്കളിൽ പ്രമുഖനാണ് എ കെ ജി. ഒളിവിൽ കഴിയുമ്പോൾ വൈകിയാണ് വിവാഹം കഴിച്ചത്. തന്നെക്കാൾ വളരെ ഇളപ്പമായ ഭാര്യ സുശീലൻ ഗോപാലൻ പിന്നീട് എം പി യും മന്ത്രിയുമായി.
രാജ്യം കണ്ട ഏറ്റവ ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എ കെ ഗോപാലൻ.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *