#ചരിത്രം
സമൂഹ ശാക്തീകരണ ദിവസം.
ഇന്ത്യയിലെ ദളിതരുടെ വിമോചനചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ട ദിവസമാണ് 1927 മാർച്ച് 20.
ആ ദിവസമാണ് ജാതിഹിന്ദുക്കളുടെ എതിർപ്പുകൾ വകവെക്കാതെ ഡോക്ടർ അംബേദ്കർ തന്റെ അനുയായികളുമൊത്ത് മഹാരാഷ്ട്രയിലെ മഹഡിൽ, ചവ്ഡർ കുളം എന്ന പൊതുകുളത്തിൽ ഇറങ്ങി വെള്ളം കോരി കുടിച്ചത്.
1925 ഡിസംബർ 23ന് തന്നെ പൊതുകുളങ്ങൾ ദളിതർ ഉപയോഗിച്ചു തുടങ്ങുമെന്ന് അംബേദ്കർ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ജില്ലാ മജിസ്ട്രേറ്റ് അത് തടഞ്ഞു. കൂടുതൽ വിപ്ലവകരമായ ഒരു പ്രതിഷേധമാണ് അംബേദ്കർ നടത്തിയത്. 15000 ആളുകളെ സാക്ഷിനിർത്തി അദ്ദേഹം മനുസ്മൃതി കത്തിച്ചു.
1927 ജനുവരി 24ന് ബോംബെ ലജിസ്ലേറ്റീവ് കൌൺസിൽ പൊതുകുളങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു കൊണ്ട് പ്രമേയം പാസാക്കി.
മഹഡ് മുനിസിപ്പാലിറ്റി പ്രസിഡന്റ് സുരേന്ദ്രനാഥ് ടിപ്നിസിന്റെ ക്ഷണം സ്വീകരിച്ചാണ് അംബേദ്കർ മഹഡിൽ എത്തിയത്. അവിടന്നങ്ങോട്ട് മഹഡ് ആയി അംബേദ്കറുടെ ദളിത് വിമോചനപ്രസ്ഥാത്തിന്റെ കേന്ദ്രബിന്ദു.
Social Empowerment Day ആയിട്ടാണ്
മാർച്ച് 20 ആചരിക്കപ്പെടുന്നത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized