#ഓർമ്മ
ഇബ്സൻ.
ഹെൻറിക്ക് ഇബ്സൻ്റെ (1828- 1906) ജന്മവാർഷികദിനമാണ്
മാർച്ച് 20.
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനകാലത്തെ ഏറ്റവും ശ്രദ്ധേയനായ നാടകകൃത്താണ് ഇബ്സൻ. നാടകത്തിൽ ആധുനികതയും റിയലിസവും കൊണ്ടുവന്നു എന്നതാണ് ഇബ്സൻ്റെ മഹത്വം.
ഇതിഹാസകഥകൾക്ക് പകരം സാധാരണക്കാരുടെ ജീവിതമാണ് അദ്ദേഹം തൻ്റെ നാടകങ്ങൾക്ക് ഇതിവൃത്തമാക്കിയത്.
സാമൂഹ്യതിന്മകൾക്കതിരെ അദ്ദേഹം തൻ്റെ എഴുത്തിലൂടെ ശബ്ദമുയർത്തി.
നോർവേയിൽ ജനിച്ച ഇബ്സൻ്റെ കുടുംബം 8 വയസ്സ് ഉള്ളപ്പോൾ പാപ്പരായി. ഒരു വൈദ്യൻ്റെ സഹായിയായി കൂടി രാത്രികാലങ്ങളിൽ പഠിച്ചാണ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയത്.
ആദ്യകാലത്ത് എഴുതിയ നാടകങ്ങൾ ഒന്നും വിജയിച്ചില്ല. 1864ൽ രാജ്യം വിട്ടശേഷം നീണ്ട 27 വര്ഷം ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് ജീവിച്ചത്. 1902, 1903, 1904 വർഷങ്ങളിൽ നോബൽ സമ്മാനത്തിനായി നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും ഭാഗ്യം തുണച്ചില്ല.
ലോകഭാഷകളിലേക്ക് എല്ലാം ഇബ്സൻ്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. A Doll’s House, Ghosts തുടങ്ങിയ നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം നടത്തിയ പ്രൊഫസർ എൻ കൃഷ്ണപിള്ള മലയാള ഇബ്സൻ എന്ന പേരു നേടി.
ഷെയ്ക്ക്സ്പിയർ കഴിഞ്ഞാൽ ഇന്ന് ലോകമെങ്ങും ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങൾ ഇബ്സൻ്റെയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized