#ഓർമ്മ
നടരാജഗുരു.
നടരാജഗുരുവിന്റെ (1895-1973) സമാധിദിനമാണ് മാർച്ച് 19.
എസ് എൻ ഡി പി യോഗം സ്ഥാപകനായ ഡോക്ടർ പി പൽപ്പുവിന്റെ മകനായി ബാംഗളൂരിൽ ജനിച്ച നടരാജൻ, മദ്രാസ് പ്രെസിഡെൻസി കോളേജിൽനിന്ന് മാസ്റ്റർ ബിരുദം
നേടിയശേഷം ശ്രീനാരായണഗുരുവിന്റെ ആഗ്രഹപ്രകാരം വർക്കല ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി.
ഗുരുവിന്റെ നിർദേശപ്രകാരം 1928ൽ (അക്കൊല്ലം ഗുരു സമാധിയായി ) വിദേശത്ത് പഠിക്കാൻപോയ നടരാജൻ പരിസിലെ സോർബോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ്റ് നേടി. ജനീവയിൽ അധ്യാപകനായി കുറേക്കാലം ചിലവിട്ടശേഷം, 1933ൽ തിരിച്ചെത്തി.
എസ് എൻ ഡി പി യോഗത്തിൽനിന്ന് അവഗണന നേരിട്ട അദ്ദേഹം ഊട്ടി ഫേൺഹില്ലിൽ നാരായണ ഗുരുകുലം സ്ഥാപിച്ചു. 1949ൽ വീണ്ടും വിദേശത്തുപോയ നടരാജ ഗുരു 1951ലാണ് തിരിച്ചത്തിയത്.
നിത്യചൈതന്യ യതിയാണ് ശിഷ്യരിൽ പ്രമുഖൻ.
1963ൽ വർക്കല ശിവഗിരിയിൽ ബ്രഹ്മവിദ്യാലയം സ്ഥാപിച്ചു.
ഗുരുസന്ദേശം വ്യാഖ്യാനിക്കുന്നതും തത്വചിന്താപരവുമായ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ആത്മകഥയായ Autobiography of an Absolutist, 4 വാല്യങ്ങളായി മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized