#ഓർമ്മ
റാമൊൺ മഗ്സാസെ.
മഗ്സാസെയുടെ (1907-1957) ചരമവാർഷികദിനമാണ്
മാർച്ച് 17.
ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന മഗ്സാസെ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് ഫിലിപ്പയ്ൻസിൻ്റെ ഏഴാമത്തെ ഈ പ്രസിഡൻ്റിൻ്റെ ഓർമ്മക്കായാണ് .
മലയ് വശജനായ ഒരു കരകൗശലത്തൊഴിലാളിയുടെ മകനായി ജനിച്ച മഗ്സാസെ, 1933ൽ ബിരുദം നേടിയശേഷം ഒരു ട്രാൻസ്പോർട്ട് കമ്പനിയുടെ മാനേജരായി ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിൽ ഗറില്ലാ നേതാവായിരുന്ന അദ്ദേഹത്തെ, അമേരിക്ക ഫിലിപ്പൈൻസ് പിടിച്ചശേഷം ജനറൽ മക്ആർതർ, ഒരു പ്രവിശ്യയുടെ മിലിട്ടറി ഗവർണറാക്കി. 1946 മുതൽ 50 വരെ ലിബറൽ പാർട്ടിയുടെ നിയമസഭാംഗമായ മഗ്സാസെ, ഡിഫൻസ് സെക്രട്ടറിയായി നിയമിതനായി. പ്രതിരോധമന്ത്രി എന്നനിലയിൽ ഗറില്ലാ പ്രസ്ഥാനം പൂർണ്ണമായും ഇല്ലാതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു .1953ൽ മൂന്നാം കക്ഷിയുടെ നേതാവായിരുന്ന കാർലോസ് പി റോമുലോയുടെ സഹായത്തോടെ ഫിലിപ്പൈൻസ് പ്രസിഡൻ്റ് ആയി. വലിയ ജനപ്രീതി നേടിയ മഗ്സാസെയുടെ ഏറ്റവും മികച്ച നേട്ടം വലിയ എതിർപ്പുകൾ മറികടന്ന് ഭൂപരിഷ്കരണം നടപ്പാക്കി എന്നതാണ്. അമേരിക്കൻ പക്ഷപാതിയും കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു റാമോൺ മഗ്സാസെ. വെറും 49 വയസ്സിൽ ഒരു വിമാനാപകടം ആ ജീവിതം അവസാനിപ്പിച്ചു .
– ജോയ് കള്ളിവയലിൽ.
Posted inUncategorized