#ചരിത്രം
ഒരു ആഡംബര വിവാഹം.
ഒരുനൂറ്റാണ്ട് മുൻപ് നടന്ന വിവാഹങ്ങളിൽ ഏറ്റവും ആഡംബരം നിറഞ്ഞ ഒന്നായിരുന്നു ജവഹർലാൽ നെഹ്റുവിൻ്റെത്.
1916 ഫെബ്രുവരി 7നാണ് ജവഹർലാൽ നെഹ്റു കമലാ കൗളിനെ ദില്ലിയിൽ വെച്ച് വിവാഹം ചെയ്തത്. ആഘോഷങ്ങൾ മൂന്നുദിവസം നീണ്ടുനിന്നു. വരന് 26 വയസ്, വധുവിന് 17.
പിതാവ് മോട്ടിലാൽ നെഹ്റുവിൻ്റെ അലഹബാദിലെ കൊട്ടാരസമാനമായ ആനന്ദഭവൻ വസതിയിൽ വെച്ചായിരുന്നു വിവാഹസൽക്കാരം. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വക്കീലായിരുന്നു അക്കാലത്ത് മൊട്ടിലാൽ നെഹ്റു.
ഇംഗ്ലണ്ടിലെ ഹാരോവിൽ വിദ്യാർത്ഥിയായിരുന്ന സമയത്ത് തന്നെ അമ്മ സ്വരൂപ് റാണിയാണ് സ്വന്തം കശ്മീരി പണ്ഡിറ്റ് സമുദായത്തിൽപെട്ട 13കാരി കമലാ കൗളിനെ മകന് ഭാവിവധുവായി കണ്ടെത്തിയത്.
സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ഗാന്ധിജിയുടെ അനുയായികളായി മാറിയ നെഹ്റു കുടുംബം സ്വത്ത് മുഴുവൻ ഉപേക്ഷിച്ച് ജെയിൽവാസം വരിച്ചത് പിൽക്കാലചരിത്രം. പാശ്ചാത്യരീതികൾ പാടേ ഉപേക്ഷിച്ച് മോട്ടിലാൽ നെഹ്റു ഉൾപ്പെടെ ഖദർധാരികളായി മാറി.
ആനന്ദഭവൻ കോൺഗ്രസ് പാർട്ടിക്ക് സംഭാവന ചെയ്യുകയായിരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized