എസ് കെ പൊറ്റെക്കാട്ട്

#ഓർമ്മ

എസ് കെ പൊറ്റെക്കാട്.

എസ് കെ പൊറ്റെക്കാടിന്റെ (1913 – 1982) ജന്മവാർഷികദിനമാണ്
മാർച്ച് 14.

എഴുത്തുകാരൻ, യാത്രികൻ, പാർലമെന്റ് അംഗം, ഞാനപീഠം ജേതാവ് എന്ന നിലയിലെല്ലാം പ്രശസ്തനായ പ്രതിഭയാണ്, അതിരാണിപ്പാടം എന്ന “ഒരു ദേശത്തിന്റെ കഥ” പറഞ്ഞ സുകുമാരൻ കുമാരൻ പൊറ്റെക്കാട് .
‘ഒരു തെരുവിന്റെ കഥ’ (1971) പറഞ്ഞ എസ് കെ യുടെ പ്രതിമ ഇന്നു കോഴിക്കോട് മിട്ടായിതെരുവിന്റെ കവാടത്തിൽ നമ്മെ എതിരേൽക്കുന്നു .
മലബാർ കുടിയേറ്റത്തിന്റെ കഥ നമുക്ക് പറഞ്ഞുതന്നത് വിഷകന്യക (1949) എന്ന നോവലാണ്.
പൊറ്റെക്കാട് എഴുതിയ യാത്രാവിവരണങ്ങൾ മലയാളിക്ക് അതുവരെ അറിയാത്ത രാജ്യങ്ങൾ കാണിച്ചുതന്നു.
അവ വായിച്ച് 50 വർഷങ്ങൾക്കു ശേഷം ബാലിയിൽ വിമാനം ഇറങ്ങിയപ്പോളാണ് , കപ്പലിലും ബോട്ടിലും മാസങ്ങൾ സഞ്ചരിച്ച് ആ നാട് കണ്ട പൊറ്റെക്കാടിന്റെ സാഹസികത ഞാൻ നേരിട്ട് മനസിലാക്കിയത് .
എസ് കെ യും അഴീക്കോടും തമ്മിൽ പാര്ലിമെന്റിലേക്ക് നടന്ന മത്സരം, സാഹിത്യചരിത്രത്തിലെ അപൂർവതയാണ്. വയനാട്ടിലെ ആദ്യ മത്സരം തോറ്റെങ്കിലും പിന്നീട് രണ്ടുതവണ എം പി യായി.
എസ് കെയുടെ ജീവിതകാലത്ത് , 1970കളിൽ, കോഴിക്കോട് പഠിക്കാനും ആ മഹാനെ ചേവായൂരിലെ ‘ചന്ദ്രകാന്ത’ത്തിൽപ്പോയി നേരിൽ കാണാനും കേൾക്കാനും കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *