പി ജെ ആൻ്റണി

#ഓർമ്മ

പി ജെ ആന്റണി.

പി ജെ ആന്റണി (1925-1979) എന്ന അതുല്യനടന്റെ ഓർമ്മദിവസമാണ്
മാർച്ച്‌ 14.

രണ്ടാം ലോകമഹായുദ്ധത്തിൽ നേവിയിൽ ജോലിചെയ്ത് തിരിച്ചെത്തിയ ആന്റണി നാടകരംഗത്ത് സജീവമായി. കെ പി എ സി യിൽ പ്രവർത്തിച്ചശേഷം സ്വന്തമായി പി ജെ തിയേറ്റേഴ്സ്, പ്രതിഭ തിയേറ്റേഴ്സ് എന്നീ നാടകക്കമ്പനികൾ സ്ഥാപിച്ചു നടത്തുകയും ചെയ്തു.
41 നാടകങ്ങൾ എഴുതി അഭിനയിച്ച റെക്കോർഡ് ആന്റണിക്ക് മാത്രം അവകാശപ്പെടാവുന്നഒന്നാണ്.
രണ്ട് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിൽ
മലയാളത്തിലെ എണ്ണപ്പെട്ട സിനിമകളിലെല്ലാം ആന്റണി അഭിനയിച്ചിട്ടുണ്ട്.
1957ൽ രണ്ടിടങ്ങഴി, 1961ൽ മുടിയനായ പുത്രൻ, നിണമണിഞ്ഞ കാൽപാടുകൾ, ഭാർഗവിനിലയം, മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, അശ്വമേധം, അതിഥി തുടങ്ങിയവ അവയിൽ ചിലതുമാത്രം.
1974 ൽ എം ടി യുടെ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടായുള്ള അഭിനയം മലയാളത്തിന് ആദ്യമായി ദേശീയ ബഹുമതിയായ ഭരത്‌ അവാർഡ് നേടിക്കൊടുത്തു.
അനേകം ചെറുകഥകളും ഗാനങ്ങളും ആന്റണിയുടേതായിട്ടുണ്ട്.
എന്റെ നാടക ജീവിതം, നാടകമേ ഉലകം എന്നിവ ആത്മകഥാപരമായ കൃതികളാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *