പാപികളുടെ ക്രിസ്തു.
സ്പെയിനിലെ കൊർദോബയിലെ ഒരു ആശ്രമത്തിലെ ചാപ്പൽ.
കുംബസാരിക്കാനായി ഒരു മനുഷ്യൻ വന്നു. പക്ഷേ വൈദികൻ അയാളുടെ കുമ്പസാരം കേൾക്കാൻ തയാറായില്ല. ഒരേ പാപം തന്നെ വീണ്ടും വീണ്ടും അയാൾ ആവർത്തിക്കുന്നു. എന്നിട്ട് വീണ്ടും വീണ്ടും കുംബസാരിക്കാൻ വരുന്നു.
അൾത്താരയിൽ നിന്ന് ഒരു ശബ്ദം കേട്ട് പുരോഹിതൻ തിരിഞ്ഞുനോക്കി.
കുരിശിൽ കിടക്കുന്ന യേശു തൻ്റെ കൈ താഴ്ത്തി വൈദികൻ്റെ ചെവിയിൽ മന്ത്രിച്ചു.
” ഈ മനുഷ്യന് വേണ്ടി രക്തം ചിന്തിയത് ഞാനാണ്, താനല്ല”.
– ജോയ് കള്ളിവയലിൽ.
( ഇംഗ്ലീഷിൽ നിന്ന്)
Posted inUncategorized