#കേരളചരിത്രം
സൗദി കേരളത്തിലും.
കൊച്ചിയിൽ ഒരു ‘സൗദി’ ഉണ്ട്.
സൗദി അറേബ്യയിൽ നിന്നെത്തിയ അറബിവ്യാപാരികളാണ് ഈ സ്ഥലത്തിന്റെ ‘സൗദി’ എന്ന പേരിന് കാരണക്കാർ എന്നാണ് കൊച്ചിയുടെ ചരിത്രമെഴുതിയിട്ടുള്ള കെ.എൽ. ബർണാഡിന്റെ അഭിപ്രായം.
പക്ഷെ സൗദി അറേബ്യ എന്ന രാജ്യത്തിന് ആ പേര് ഉണ്ടായ 1932നു മുൻപുതന്നെ കൊച്ചിയിലെ ഈ ചെറിയ പ്രദേശം ‘സൗദി’ എന്ന പേരിലറിയപ്പെട്ടിരുന്നു.
‘ഇബ്നു സൗദ്’ എന്ന അബ്ദുൾ അസീസ് അൽ സൗദ് (1926-1953) രാജാവിൻ്റെ ‘സൗദി’ രാജവംശത്തിന്റെ പേരാണ് സൗദി അറേബ്യ എന്ന രാജ്യത്തിൻ്റെ നാമഹേതു.
കൊച്ചിയിലെ സൗദി പക്ഷേ ‘SAUDE’ എന്ന പോർച്ചുഗീസ് വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. പോർച്ചുഗീസ് ഭാഷയിൽ ‘സൗദി’ എന്ന വാക്കിന് ‘ആരോഗ്യം’ എന്നാണർഥം.
1502 നവംബർ 7ന് വാസ്കോ ഡി ഗാമ അഞ്ച് ഫ്രാൻസിസ്‌ക്കൻ സന്ന്യാസികളുമായി കൊച്ചിയിലെത്തി.
ആ വർഷം തന്നെ സൗദി പള്ളി പണിതു. 17-ാം നൂറ്റാണ്ടിൽ കൊള്ളക്കാർ ഈ ദേവാലയം കൊള്ളയടിക്കുകയും പിന്നീടുണ്ടായ കടലാക്രമണത്തിൽ പള്ളി നശിക്കുകയും ചെയ്തു.
1804-ൽ പള്ളി മൂന്നാമതും പുതുക്കിപ്പണിതു.
ഗോഥിക് ശില്പമാതൃകയിൽ പണിതീർത്ത പുരാതനദേവാലയം പൊളിച്ചുകളഞ്ഞ് അടുത്തകാലത്ത് നിർമ്മിച്ച പള്ളിയാണ് ഇപ്പൊൾ ഉള്ളത്.
(കടപ്പാട്:
അറിവ് തേടുന്ന പാവം പ്രവാസി).
Posted inUncategorized