#ഓർമ്മ
എയർ മാർഷൽ സുബ്രോതോ മുഖർജി.
ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മേധാവിയായ എയർ മാർഷൽ സുബ്രോതോ മുഖർജിയുടെ ( 1911- 1960) ജന്മവാർഷികദിനമാണ് മാർച്ച് 5.
ഒരു ബംഗാളി ഐ സി എസ് ഓഫീസറുടെ മകനായി പിറന്ന മുഖർജി, 1933ൽ റോയൽ എയർ ഫോർസിൽ ഇന്ത്യക്കാരെ എടുക്കാനുള്ള തീരുമാനമുണ്ടായ സമയത്ത് ആദ്യംചേർന്ന ഓഫിസർമാരിൽ ഒരാളാണ്.
സ്വാതന്ത്ര്യം ലഭിച്ചതോടെ ഏറ്റവും സീനിയറായ ഇന്ത്യൻ ഓഫീസർ എന്നനിലയിൽ റോയൽ ഇന്ത്യൻ എയർ ഫോഴ്സിൻ്റെ ഡെപ്യൂട്ടി എയർ കമാണ്ടറായി നിയമിക്കപ്പെട്ടു.
1948 മാർച്ച് 15ന് സർ തോമസ് എംഹർസ്റ്റിൽ നിന്ന് ഇന്ത്യൻ എയർഫോഴ്സിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി സ്ഥാനമേറ്റ എയർ മാർഷൽ മുഖർജി, 1954 ഏപ്രിൽ 1ന് വായു സേനയുടെ കമാണ്ടർ ഇൻ ചീഫ് ആയി. സ്ഥാനപ്പേര് പിന്നീട് ചീഫ് ഓഫ് എയർ സ്റ്റാഫ് എന്ന് മാറ്റപ്പെട്ടു. 1960ൽ ടോക്യോയിൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ ആഹാരം തൊണ്ടയിൽ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ പിതാവ് എന്നാണ് എയർ മാർഷൽ മുഖർജി വിശേഷിപ്പിക്കപ്പെടുന്നത്. കടുത്ത ഫുട്ബോൾ പ്രേമിയായിരുന്ന സുബ്രോതോ മുഖർജിയുടെ ഓർമ്മക്കാണ് ദേശീയ സ്കൂൾ ഫുട്ബോൾ ജേതാക്കൾക്കുള്ള സുബ്രോതോ കപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized