കുഞ്ഞാലി മരക്കാർ ആരായിരുന്നു..ചരിത്രത്തിലൂടെ ഒരു അന്വേഷണം…
കോഴിക്കോട് സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ സേനാനായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാർ.1498 – ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിൻഗാമികളും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു.
കൊച്ചിയിലെ ഒരു വ്യപാര പ്രമുഖനും കുട്ട്യാലി മരയ്ക്കാരുടെ പുത്രനും ആയ മുഹമ്മദ് മരയ്ക്കാരാണ് ആദ്യത്തെ കുഞ്ഞാലി മരയ്ക്കാർ. പറങ്കികളുടെ ശല്യം സഹിയ്ക്കാതായപ്പോൾ അദ്ദേഹം ഒരു പറ്റം നാട്ടുകാരുമായി സാമൂതിരിയെ മുഖം കാണിച്ചു, പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നറിയിച്ചു.സന്തുഷ്ടനായ സാമൂതിരി കുഞ്ഞാലി മരയ്ക്കാരെ നാവിക സേനയുടെ തലവനാക്കി, “കുഞ്ഞാലി മരയ്ക്കാർ” എന്ന സ്ഥാനപ്പേരും നൽകി. കുഞ്ഞാലി മരയ്ക്കാർ തന്റെ അനുയായികൾക്കു ഒളിപ്പോരിൽ പരിശീലനം നൽകി. ഗറില്ല യുദ്ധ തന്ത്രങ്ങൾ തന്റെ അനുയായികളെ പരശീലിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ആയുധങ്ങളും, ചെറു വള്ളങ്ങളും മറ്റും സംഭരിച്ചു. പോർച്ചുഗീസ്സുകാർ ഈസ്റ്റ് ഇൻഡീസ് ആക്രമിച്ചപ്പോൾ കുഞ്ഞാലി പോർച്ചുഗലിന്റെ കയ്യിൽ നിന്ന് ചാലിയം നേടിയെടുത്തു. കുഞ്ഞാലി രണ്ടാമൻ (കുട്ടി അലി) പോർച്ചുഗീസ്സുകാരുടെ പേടിസ്വപ്നമായിരുന്നു. പോർച്ചുഗ്ഗീസ്സുകാർക്കേറെ നഷ്ടങ്ങൾ സമ്മനിക്കാൻ കുഞ്ഞാലി രണ്ടാമന് കഴിഞ്ഞു.
തുടർന്ന് കുഞ്ഞാലി മൂന്നാമൻ (പട്ടു മരക്കാർ ) സാമൂതിരിയുടെ നാവിക സൈന്യത്തിന്റെ മേധാവിയായിരുന്നു. സൈന്യത്തിന്റെ നവീകരണത്തിൽ പ്രത്യേകം ശ്രദ്ധിച്ച അദ്ദേഹം
പാശ്ചാത്യ യുദ്ധ മുറകളും പടക്കോപ്പകളും സ്വായത്തമാക്കി.ചാലിയം കീഴ്പ്പെടുത്തിയ പട്ടു മരക്കാർക്ക് സാമൂതിരി ഏറെ അവകാശങ്ങൾ നൽകി. പുതുപ്പട്ടണത്ത് ഒരു കോട്ട കെട്ടാൻ അനുവാദമേകി, പിന്നീടത് മരക്കാർ കോട്ടയായി, (കോഴിക്കോട് വടകര).
എന്നാൽ പിന്നീട് തന്ത്രപരമായി സാമൂതിരിയെ പോർച്ചുഗീസുകാർ വരുതിയിലാക്കുകയും സാമൂതിരി പോർച്ചുഗീസുകാരുടെ പക്ഷത്ത് നിന്ന് കുഞ്ഞാലിമരക്കാർക്കെതിരെ നിലകൊള്ളുകയും ചെയ്തു. തുടർന്ന് സാമൂതിരിയും പോർച്ചുഗീസ്സും പരസ്പര ധാരണയിലൂടെ കുഞ്ഞാലി നാലാമനെ പിടിച്ചു. പോർച്ചുഗീസ്സുകാർ ഗോവയിലെത്തിച്ച് അദ്ദേഹത്തെ കൊന്നു. ശിരച്ഛേദം ചെയ്യുകയും ശരീരം കഷണങ്ങൾ ആക്കുകയും ചെയ്തു.
Kunjali Marakkar (alternatively spelled Kunhali Marakkar) was the title inherited by the Admiral of the fleet of the Samoothiri / Zamorin, the king of Kozhikode / Calicut, in present-day Kerala, India. There were four Marakkars whose war tactics defended against the Portuguese invasion from 1520 to 1600. The Kunjali Marakkars are credited with organizing the first naval defense of the Indian coast