യുവാക്കളുടെ ധീരതയുടെയും ദേശാഭിമാനത്തിൻ്റെയും അനശ്വരപ്രതീകമാണ് വെറും 23 വയസിൽ ജീവൻ ബലികൊടുത്ത ഭഗത്ത് സിംഗ്.
ഭഗത് സിങ്ങിൻ്റെ ചിത്രം അഭിമാനത്തോടെ പേറുന്ന യുവജനസംഘടനകൾ ഉണ്ട്. അവയിലെ അംഗങ്ങൾ ഈ ധീരദേശാഭിമാനിയുടെ ജീവചരിത്രം വായിച്ച് കാണാൻ ഇടയില്ല.
രാഷ്ടീയക്കാർക്ക് മഹാത്മാഗാന്ധി പോലെ യുവാക്കൾക്ക് ഭഗത്ത് സിംഗും വെറും ബിംബങ്ങൾ മാത്രമായി മാറി.
മാധ്യമങ്ങളിൽ മുതലക്കണ്ണീർ ഒഴുക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു.
- ജോയ് കള്ളിവയലിൽ.
“യുവാക്കളും ത്യാഗവും.
രക്തം ബലി അർപ്പിക്കണമെങ്കിൽ യുവാക്കൾ അല്ലാതെ ആർക്ക് സാധിക്കും?
ഒരു സമൂഹത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നത് യുവാക്കൾ അല്ലേ?
ഒരു പാശ്ചാത്യ പണ്ഡിതൻ ശരിയായി പറഞ്ഞത് പോലെ:
രാജ്യത്തിൻ്റെ ഭാവി സ്വന്തം കയ്യിൽ കരുതുന്ന ഭാവി പൗരന്മാരാണ് ഇന്നത്തെ യുവതലമുറ. മുളയ്ക്കുകയും ഫലം നൽകുകയും ചെയ്യുന്ന വിത്തുകളാണവർ. ഇന്നത്തെ യുവാക്കളാണ് രാജ്യത്തിൻ്റെ ഭാവിഭാഗദേയം നിർണ്ണയിക്കുന്നത് എന്നാണ് അതിൻ്റെ അർഥം.
ഭാവി വിജയങ്ങളുടെ വിത്തുകളാണ് ചെറുപ്പക്കാർ”.
- ഭഗത്ത് സിംഗ്.
( 1925 മെയ് 16ന് മറ്റ്വാലയിൽ ബൽവന്ത് സിംഗ് എന്ന പേരിൽ പ്രസിദ്ധീകരിച്ചത്.)
പ്രൊഫസർ ചമൻ ലാൽ എഴുതിയ ഭഗത്ത് സിംഗ് റീഡർ എന്ന പുസ്തകത്തിൽ ഉദ്ധരിച്ചത്.
( വിവർത്തനം: ജോയ് കള്ളിവയലിൽ.)
Bhagat Singh on
Youth and Sacrifice.
” If the sacrifice of blood is needed, who but a youth can give it?
Is it a youth who is shaper of the destiny of any community.
A western scholar has rightly said , ‘ It is an established truism that young men of today are the countrymen of tomorrow, holding in their hands the high destinies of the Land. They are the seeds that spring and bear fruit.
It means that youth of today is the maker of a country’s destiny. The young are the seeds of the success of the future”.
- Bhagat Singh,
(published in Matwala, 16 May 1925, under the pseudonym Bakwant Singh.) Reproduced in ‘The Bhagat Singh Reader’
by Professor Chaman Lal. - Joy Kallivayalil.