ഈഡിത്ത് ബ്രൗൺ

#ഓർമ്മ
#ചരിത്രം

ഈഡിത്ത് ബ്രൗൺ.

ഇന്ത്യയിൽ സ്ത്രീകളുടെ വൈദ്യവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ഈഡിത്ത് ബ്രൗണിൻ്റെ ( 1864-1956) ചരമവാർഷികദിനമാണ്
ഡിസംബർ 6.

പഞ്ചാബിലെ ലുധിയാനയിലെ അതിപ്രശസ്തമായ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൻ്റെ സ്ഥാപകയാണ് ഡെയിം ഈഡിത്ത് ബ്രൗൺ.
ഒരു സ്കൂൾ അധ്യാപികയായിട്ടാണ് ഈ ഇംഗ്ലീഷുകാരിയുടെ തുടക്കം. ബാപ്ടിസ്റ്റ് മിഷൻ സൊസൈറ്റി വൈദ്യപഠനത്തിനുള്ള ധനസഹായം നൽകാൻ തയാറായതുകൊണ്ട് വൈദ്യശാസ്ത്രം പഠിച്ച് 3 ബിരുദങ്ങൾ ഒപ്പം കരസ്ഥമാക്കി. എഡിൻബറോയിലെ റോയൽ കോളെജ് ഓഫ് ഫിസിഷ്യൻസ്, റോയൽ കോളെജ് ഓഫ് സർജൻസ്, ഗ്ലാസ്ക്കോയിലെ റോയൽ കോളെജ് ഓഫ് സർജൻസ് എന്നിവടങ്ങളിൽ നിന്ന് ലൈസൻഷ്യെറ്റ് പാസായി, 1891 നവംബർ 1ന് ബോംബെയിൽ കപ്പലിറങ്ങി. രണ്ടുവർഷം വിവിധസ്ഥലങ്ങളിൽ ജോലിചെയ്തശേഷം ലുധിയാനയിൽ North India School of Medicine for Christian Women എന്ന ഏഷ്യയിലെ ആദ്യത്തെ വനിതാ വൈദ്യവിദ്യാഭ്യാസ സ്ഥാപനം തുടങ്ങി. 4 കുട്ടികളും 4 അധ്യാപകരുമായാണ് തുടക്കം.
1909 മുതൽ ഇതരമതസ്ഥരായ പെൺകുട്ടികളെയും ചേർത്തുതുടങ്ങി. 1911 മുതൽ ക്രിസ്ത്യൻ മെഡിക്കൽ കോളജ് എന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി മാറി.
1932ൽ ബ്രിട്ടീഷ് രാജാവ് പ്രഭ്വി പദവി നൽകി ആദരിച്ചു.
1952ൽ പ്രിൻസിപ്പൽ പദവി രാജിവെച്ച് വിശ്രമജീവിതം നയിക്കാനായി കാശ്മീരിലേക്ക് പോയി. 92 വയസിൽ ശ്രീനഗറിൽ വെച്ച് അന്തരിച്ചു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *