മുസ്തഫാ കമാൽ അത്താത്തുർക്ക്

#ഓർമ്മ
#ചരിത്രം

മുസ്തഫ കെമാൽ അത്താതുർക്ക്.

തുർക്കിയുടെ രാഷ്ട്രപിതാവായ മുസ്തഫാ കെമാൽ പാഷയുടെ (1881-1948) ചരമവാർഷികദിനമാണ്
നവംബർ 10.

ഒട്ടോമാൻ സാമ്രാജ്യത്തിൻ്റെ പട്ടാളത്തിൽ 1902ൽ ഓഫിസറായി ചേർന്ന മുസ്തഫാ കെമാൽ, നിരവധി യുദ്ധങ്ങളിൽ പങ്കെടുത്ത് 1916ൽ ജനറലായി. പാഷാ എന്ന പദവി നൽകപ്പെട്ട മുസ്തഫാ കമാൽ അതോടെ കെമാൽ പാഷ എന്ന് അറിയപ്പെടാൻ തുടങ്ങി.
സമർത്ഥനായ വിദ്യാർഥിയായിരുന്ന മുസ്തഫക്ക് സ്കൂളിൽവെച്ച് കിട്ടിയ വിളിപ്പേരാണ് കെമാൽ ( പൂർണ്ണനായ വ്യക്തി).
തുർക്കി സുൽത്താൻ്റെ ഭരണത്തിൽ അസംപ്തൃത്തനായിരുന്ന കെമാൽ പാഷ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നയിക്കാനായി 1919 ജൂലായിൽ സൈന്യത്തിൽനിന്ന് രാജിവെച്ചു.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 1920ൽ സഖ്യകക്ഷികൾ തുർക്കിയെ അടിമത്തത്തിലേക്കു നയിക്കുന്ന ഒരു കരാറിൽ സുൽത്താനെക്കൊണ്ട് ഒപ്പുവെപ്പിച്ചു.
കരാർ അംഗീകരിക്കാൻ വിസമ്മതിച്ച കെമാൽ പാഷ, റഷ്യൻ ബോൾഷെവിക്കുകളുടെ സഹായത്തോടെ ഗ്രീസ്, അർമേനിയ തുടങ്ങിയ ശത്രുരാജ്യങ്ങളെ തോൽപ്പിച്ച് 1922 നവംബർ 1ന് തുർക്കിയെ സ്വതന്ത്ര പരമാധികാര റിപബ്ലിക്ക് ആയി പ്രഖ്യാപിച്ചു. ഓട്ടോമാൻ സാമ്രാജ്യവും തുർക്കി സുൽത്താനേറ്റും അവസാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. 1923 ഒക്ടോബർ 29ന് പ്രസിഡൻ്റ് പദവി ഏറ്റെടുത്ത കെമാൽ പാഷ മരണംവരെ ആ സ്ഥാനത്ത് തുടർന്നു.
തുർക്കിയെ ആധുനികയുഗത്തിലേക്ക് നയിക്കുക എന്ന ശ്രമകരായ ദൗത്യം അദ്ദേഹം ഏറ്റെടുത്തു.
പതിനാറാം നൂറ്റാണ്ട് മുതൽ തുർക്കിയിൽ നിലനിന്ന, മുസ്ലിംസമൂഹത്തിൻ്റെ മുഴുവൻ അധികാരവും അവകാശപ്പെടുന്ന ഖാലിഫേറ്റ്, 1924 മാർച്ച് 3ന് നിർത്തൽ ചെയ്തതായി പ്രസിഡൻ്റ് കെമാൽ പാഷ പ്രഖ്യാപിച്ചു. 1934 ഡിസംബറോടെ മുസ്ലിം നിയമങ്ങൾ മുഴുവൻ പ്രാബല്യത്തിലില്ലാതായി. തികച്ചും ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണഘടന അദ്ദേഹം നടപ്പാക്കി. 1928നവംബറിൽ തുർക്കി
ഭാഷക്ക് അറബി ലിപിക്കു പകരം ലത്തീൻ ( ഇംഗ്ലീഷ്) ലിപി നടപ്പിൽവരുത്തി.
1934ൽ പാർലിമെൻ്റ് കെമാൽ പാഷയെ അത്താതുർക്ക് ( തുർക്കികളുടെ പിതാവ്) ആയി പ്രഖ്യാപിച്ചു.
നന്നായി മദ്യപിക്കുമായിരുന്ന അത്താതുർക്ക് 1938നവംബർ 10ന് കരൾരോഗം മൂലം നിര്യാതനായി.
– ജോയ് കള്ളിവയലിൽ .

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *