#ഓർമ്മ
#കേരളചരിത്രം
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഉത്ഘാടനം ചെയ്യപ്പെട്ട ദിവസമാണ് 1931 നവംബർ 4.
മദ്രാസ് കൊല്ലം റെയിൽവേ ലൈൻ തിരുവനന്തപുരം വരെ നീട്ടിയത് 1918 നവംബർ 4നാണ്. വ്യാപാരകേന്ദ്രമായ ചാക്ക വരെയായിരുന്നു പുതിയ ലൈൻ. സേതു ലക്ഷ്മിബായി തിരുവിതാംകൂർ ഭരിക്കുന്ന സമയത്ത് ദിവാൻ എം ഈ വാട്ട്സ് ആണ് റെയിൽവേ നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂർ വരെ നീട്ടി മനോഹരമായ സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത്. ഇഷ്ടിക ഉപയോഗിക്കാതെ കരിങ്കല്ല് മാത്രം ഉപയോഗിച്ചായിരുന്നു കെട്ടിടനിർമ്മാണം. ഒരു പ്ലാറ്റ്ഫോം മാത്രമായിരുന്നു തുടക്കത്തിൽ. രണ്ട് ട്രെയിനുകളും.
1970 വരെ ഒരു പ്ലാറ്റ്ഫോം മാത്രമായി തുടർന്നു. മീറ്റർ ഗേജ് പാത ബ്രോഡ്ഗേജ് ആയത് 1980 കളിൽ മാത്രമാണ്.
1979 ഏപ്രിൽ 15ന് തിരുവനന്തപുരം നാഗർകോവിൽ കന്യാകുമാരി പാത ഉത്ഘാടനം ചെയ്യപ്പെട്ടത് വലിയ നാഴികക്കല്ലാണ്. പാത വൈദ്യുതികരിച്ചതാണ് മറ്റൊരു നാഴികക്കല്ല്.
പഴയ വേളി നേമം സ്റ്റേഷനുകൾ തിരുവനന്തപുരത്തിന്റെ പ്രാന്ത സ്റ്റേഷനുകളായി മാറിയത് നല്ല പരിഷ്കാരമാണ്. മെമു വന്നതും യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized