മരിച്ച വിശ്വാസികൾ

#ഓർമ്മ
#religion

മരിച്ച വിശ്വാസികൾ

കത്തോലിക്കർ ലോകമാസകലം, മരിച്ച വിശ്വാസികളുടെ ഓർമ്മ പുതുക്കുന്ന ദിവസമാണ്
നവംബർ 2.

കത്തോലിക്കാ വിശ്വാസമനുസരിച്ച് ജീവിച്ചു മരിച്ചവരുടെ ആത്മാവ് പോലും നേരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മരിച്ചവർക്കുവേണ്ടി, ജീവിച്ചിരിക്കുന്നവർ നടത്തുന്ന പ്രാർത്ഥനകൾ അവരുടെ ആത്മാക്കളെ ശുദ്ധീകരിച്ചു അന്ത്യവിധിനാളിൽ ദൈവസന്നിധിയിൽ എത്തിച്ചേരാൻ സഹായിക്കും എന്നാണ് സഭ പഠിപ്പിക്കുന്നത്.
ഈ ദിവസം സിമിത്തേരി സന്ദർശിച്ചു കല്ലറകൾ അലങ്കരിച്ച്, തിരികൾ കത്തിച്ചു പ്രാർത്ഥിക്കുന്നത് സാധാരണയാണ്.
ഇതിലൊന്നും വലിയ വിശ്വാസമില്ലാത്തവർക്കുപോലും മാതാപിതാക്കളെയും ബന്ധുക്കളെയും ഓർക്കാനുള്ള അവസരമാണ്.
ഈ ദിവസം ഗോവയിലും മുംബയിലും മറ്റും, സിമിത്തേരികൾ പൂന്തോട്ടങ്ങൾ പോലെ അലങ്കരിക്കുന്നത് മനോഹരമായ കാഴ്ചയാണ്.
എന്റെയും ശശികലയുടെയും പരേതരായ മാതാപിതാക്കളുടെയും എൻ്റെ അനുജൻ ജോഷിയുടെയും ഓർമ്മയ്ക്ക്.

– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:

സീറോ മലബാർ സഭ കൽദായ വ്യക്തി സഭയാണ് എന്ന നാട്യത്തിൽ, ആഗോള സഭ ആചരിക്കുന്ന ഈ ദിവസം ലത്തീൻ സഭയുടെ മാത്രം ചടങ്ങുകളാണ് എന്ന് മുദ്രകുത്തി മരിച്ചവരുടെ ഓർമ്മ വേറെ ഏതോ ദിവസമാണ് ആചരിക്കുന്നത് എന്നത് ദുഃഖകരമാണ്.

——–

©️ Bobby Jose Capuchin

“ആശ്രമത്തിൽ ചേരുന്ന വർഷം ബേസിക്കായിട്ടുള്ള ലാറ്റിൻ പഠിക്കണം.
അങ്ങനെ ആദ്യം പതിഞ്ഞ പദങ്ങളിലൊന്നാണത്:
memento et mori /remember you will die എന്ന് പരിഭാഷ.

അതിനോളം വലിയ നേരില്ല.
റോമിൽ പുരാതനകാലത്ത് പട ജയിച്ച് ഘോഷയാത്രയായി വരുന്ന സൈന്യാധിപനോട് അത് മന്ത്രിക്കാൻ വേണ്ടി മാത്രം ഒരാൾ പിന്നിൽ നിൽപ്പുണ്ടാവും.
മരിക്കുമെന്ന് ഓർമ്മയുണ്ടാവണം.
Remember, Caesar, thou art mortal എന്ന മട്ടിലാണ് അത് ഇംഗ്ലീഷിലേക്ക് വന്നത്.

Hermits of St. Paul of France എന്നൊരു സന്യാസസമൂഹമുണ്ട്.
Memento mori അവർക്കിടയിലെ അഭിവാദ്യവാക്കായിരുന്നു.
Brothers of death എന്നുകൂടി അവർക്ക് പേരുണ്ട്.

ഇന്ന് മരിച്ചവർക്ക് വേണ്ടിയുള്ള ദിനമാണ്”.
– ബോബി ജോസ് കപ്പുച്ചിൻ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *