#കേരളചരിത്രം
മലയാളവും ശാസ്ത്രപഠനവും.
ലോകത്ത് പുരോഗതി നേടിയ പ്രമുഖ രാജ്യങ്ങളെല്ലാം ശാസ്ത്ര , സാങ്കേതിക വിഷയങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്നത് അവരവരുടെ മാതൃഭാഷയിലാണ്.
ബ്രിട്ടൺ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇംഗ്ലീഷ് ആണെങ്കിൽ
റഷ്യ, ജപ്പാൻ, ഫ്രാൻസ്, ചൈന, കൊറിയ മുതലായ രാജ്യങ്ങളിൽ അവരവരുടെ മാതൃഭാഷയാണ്.
നിർഭാഗ്യവശാൽ കൊളോണിയൽ പാരമ്പര്യത്തിൻ്റെ തുടർച്ച എന്ന നിലയിൽ ഇന്ത്യയിൽ ഇംഗ്ലീഷിലാണ് ശാസ്ത്ര, സാങ്കേതിക വിഷയങ്ങൾ പഠിപ്പിക്കുന്നത്.
ഒരു നൂറ്റാണ്ടു മുൻപ് തന്നെ കേരളത്തിൽ വിദേശമിഷണറിമാർ മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി ചില ശ്രമങ്ങൾ നടത്തിയെങ്കിലും നമ്മൾ അത് മുൻപോട്ട് കൊണ്ടുപോകാൻ ശ്രമിച്ചില്ല.
കേരളത്തിൽ അരനൂറ്റാണ്ട് മുൻപ് എൻ വി കൃഷ്ണവാര്യരുടെ നേതൃത്വത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ശാസ്ത്ര നിഘണ്ടു തന്നെ പുറത്തിറക്കി. പക്ഷേ സംസ്കൃതഭാഷയുടെ അതിപ്രസരം മൂലം അതിലെ വാക്കുകൾ സാധാരണക്കാരൻ്റെ മനസ്സിൽ ഇടം പിടിച്ചില്ല.
സംസ്ഥാന സിലബസിന് നിലവാരം പോരാ എന്ന ചിന്തയിൽ നാട്ടിലാകെ സി ബി എസ് സി സ്കൂളുകൾ മുളച്ചുപൊന്തിയതോടെ ശാസ്ത്ര വിഷയങ്ങൾ പോട്ടെ മലയാളം ഒരു ഭാഷ എന്ന നിലയിൽ പോലും പഠിക്കാൻ ആർക്കും താൽപര്യമില്ല എന്ന നിലയിലാണ്. ഇംഗ്ലീഷും മലയാളവും അറിയാത്ത സാധാരണക്കാർ പോലും മംഗ്ലീഷ് പറയുന്നത് എത്ര അരോചകമാണ് എന്നു് അവർ തിരിച്ചറിയുന്നില്ല. മിഡിൽ സ്കൂൾ തലം വരെയെങ്കിലും പഠനം മലയാളത്തിൽ ആക്കിയാൽ കുറെയെങ്കിലും മെച്ചമുണ്ടാവും എന്ന് ഉറപ്പാണ്.
മലയാളിയെ സ്കൂൾ തലത്തിൽ തന്നെ മലയാളത്തിൽ ഫിസിക്സ് പഠിപ്പിക്കാൻ 1880കളിൽ
റവ: L. J. ഫ്രോൺമെയർ നടത്തിയ ശ്രമം കാണുക.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച എനിയ്ക്ക് മലയാളം കുറച്ചെങ്കിലും സായത്തമായത് പുസ്തകങ്ങൾ വായിച്ചാണ്.
( ഡിജിറ്റൽ ഫോട്ടോ:
gpura.org ).
Posted inUncategorized