നായന്മാരുടെ പൂർവചരിത്രം

#കേരളചരിത്രം

നായന്മാരുടെ പൂർവ്വചരിത്രം.

നായന്മാരുടെ പൂർവ്വചരിത്രം എന്ന പേരിൽ കാണിപ്പയ്യൂർ നമ്പൂതിരിപ്പാട് അനേക വർഷങ്ങൾക്ക് മുൻപ് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. നമ്പൂതിരിമാരുടെ സേവകരായിരുന്നു നായർ വിഭാഗം എന്ന മട്ടിലാണ് അദ്ദേഹം പറഞ്ഞുവെച്ചിട്ടുള്ളത്.
നായർ എന്ന ജാതി ഉരുത്തിരിഞ്ഞത് എങ്ങനെ എന്നത് സംബന്ധിച്ച് അനേകം വാദഗതികൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

എന്തായാലും മലയാളശൂദ്രൻ എന്നാണ് പഴയ രേഖകളിൽ കാണുന്നത്. 32 ഉപജാതികളായി വിവാഹം പോയിട്ട് പരസ്പരം തൊട്ട് കൂട്ടുക പോലും ചെയ്യാതെ കഴിഞ്ഞിരുന്ന സമുദായത്തെ ഒന്നിച്ച് നായർ എന്ന ഒറ്റ വിഭാഗമാക്കി മാറ്റിയതിൻ്റെ ഖ്യാതി മന്നത്ത് പത്മനാഭനും എൻ എസ് എസിനും അവകാശപ്പെട്ടതാണ്.

ഇതാ 97 വര്ഷം മുൻപ് 1927ൽ രാജ്യഭക്തൻ എന്ന ശീർഷകത്തിൽ ൽ ഇരവിക്കുട്ടി പടത്തലവൻ്റെ കഥ പറയുന്ന തൻ്റെ പുസ്തകത്തിന് എഴുതിയ പീഠികയിൽ അംശി രാമൻപിള്ള ഈ വിഷയം ചർച്ചചെയ്തത് വായിക്കുക.

നായർ സമുദായത്തിന് കർണാടകവും തമിഴ്നാടുമായുണ്ടായിരുന്ന ബന്ധം കൂടുതൽ ഗവേഷണങ്ങൾക്ക് അർഹമായ വിഷയമാണ്. തുടക്കത്തിൽ മക്കത്തായികൾ ആയിരുന്ന നായന്മാർ പിന്നീടാണ് മരുമക്കത്തായം സ്വീകരിച്ചത് എന്നാണ് രാമൻപിള്ളയുടെ അഭിപ്രായം.
വേലുത്തമ്പി ദളവ വെള്ളാളനായിരുന്നു എന്ന് ചിലർ വിശ്വസിക്കുന്നു എന്ന് പുസ്തകരചയിതാവ് എഴുതുന്നു.
വിവാഹത്തിന് പണ്ട് താലികെട്ട് ആയിരുന്നു ചടങ്ങ് എന്നും, പുടവകൊടുക്കൽ രണ്ടാം വിവാഹത്തിന് മാത്രമുള്ള ആചാരം ആയിരുന്നു എന്ന് അദ്ദേഹം പറയുന്നു.
പടയാളികൾ ആണ് നായന്മാർ എന്ന ജാതിയായി മാറിയത് എന്ന വാദത്തെ മറ്റുള്ളവരും നായർ സമുദായത്തിൽ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി രാമൻ പിള്ള ഖണ്ഡിക്കുന്നു. നായർ സ്ഥാനംകൊണ്ട് കിട്ടുന്ന പദവിയല്ല, ഒരു പ്രത്യേക ജാതിയാണ് എന്നാണ് രാമൻപിള്ളയുടെ നിഗമനം.
നായന്മാർ ശുദ്ധ ദ്രാവിഡ വർഗക്കാരാണ് എന്ന് സമർഥിക്കുന്ന ഒരു ലേഖനം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
നായന്മാർ നാഗഗോത്രജൻമാർ ആണ് എന്ന വിശ്വാസത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.
– ജോയ് കള്ളിവയലിൽ.

ഡിജിറ്റൽ ഫോട്ടോ:
gpura.org.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *