#ഓർമ്മ
#art
പിക്കാസോ.
പിക്കാസോയുടെ ( 1881- 1973) ജന്മവാർഷികദിനമാണ്
ഒക്ടോബർ 25.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ചിത്രകാരൻ മാത്രമല്ല ഏറ്റവും ശ്രദ്ധേയനായ കലാകാരൻ കൂടിയായിരുന്നു പാബ്ലോ പിക്കാസോ.
സ്പെയിനിലാണ് ജനിച്ചതെങ്കിലും കൂടുതൽ കാലം ജീവിച്ചത് ഫ്രാൻസിലാണ്.
ക്യൂബിസം , കൊളാഷ് തുടങ്ങിയ ചിത്രകലാസങ്കേതങ്ങൾ കണ്ടുപിടിച്ചത് പിക്കാസോയാണ്. ഓരോ കാലഘട്ടത്തിലും വ്യത്യസ്തങ്ങളായ പെയിൻ്റിങ്ങുകൾ രചിച്ച പിക്കാസോയുടെ ചിത്രങ്ങൾ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കലാസൃഷ്ടികളായി ഇന്നും തുടരുന്നു.
ഏറ്റവും മഹനീയ സൃഷ്ടിയായി വിലയിരുത്തപ്പെടുന്നത് ഗൂർണിക്ക എന്ന പെയിൻ്റിംഗ് ആണ്. സ്പാനിഷ് അഭ്യന്തരയുദ്ധ കാലത്ത് ഗൂർനിക്ക എന്ന ഗ്രാമത്തിൽ ബോംബ് ആക്രമണം മൂലം ഉണ്ടായ കെടുതികൾ പിക്കാസോ ചിത്രത്തിൽ സന്നിവേശിച്ചത് ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവമായി.
രണ്ടു ഭാര്യമാരും മൂന്നു പങ്കാളികളും ഉണ്ടായിരുന്ന പിക്കാസോ പാരീസിൽ വെച്ചാണ് അന്തരിച്ചത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized