ഐക്യരാഷ്ട്ര സഭ

#ഓർമ്മ
#ചരിത്രം

ഐക്യരാഷ്ട്രസഭ.

ഐക്യരാഷ്ട്രസഭ ( United Nations) നിലവിൽ വന്ന ദിവസമാണ് 1945 ഒക്ടോബർ 24.

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകരുത് എന്ന ചിന്തയിൽനിന്നാണ് ലോകസമാധാനത്തിനായി രാജ്യങ്ങൾ തമ്മിൽ സഹവർത്തിത്വം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യ രാഷ്ട്ര സഭ ( United Nations -UN) എന്ന പ്രസ്ഥാനം രൂപം കൊണ്ടത്.
രണ്ടാം ലോകമഹായുദ്ധം ജയിച്ച അമേരിക്ക, ബ്രിട്ടൺ, സോവ്യറ്റ് യൂണിയൻ എന്നിവർ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് റൂസ്വേൽറ്റ്, ചർച്ചിൽ, സ്റ്റാലിൻ എന്നിവർ ചേർന്ന് ഉണ്ടാക്കിയത്. ഇന്ന് സോവ്യറ്റ് യൂണിയൻ്റെ സ്ഥാനം റഷ്യയും , ബ്രിട്ടൻ്റെ സ്ഥാനം 1971ൽ മാത്രം അംഗത്വം ലഭിച്ച ചൈനയും ഏറ്റെടുത്തിരിക്കുന്നു.
അന്നുതൊട്ട് ഇന്നുവരെ നീറിപ്പുകയുന്ന പലസ്തീൻ പ്രശ്നം പരിഹരിക്കാൻ ഐക്യരാഷ്ട്രസഭക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത. ഇസ്രയേൽ രാജ്യം നിലവിൽ വന്നെങ്കിലും പാലസ്തീൻ ജനത ഇന്നും ലോകത്തിൻ്റെ കണ്ണീരായി തുടരുന്നു.
അന്താരാഷ്ട്ര വിഷയങ്ങളിൽ വിവിധ രാജ്യങ്ങളുടെ നിലപാട് വ്യക്തമാക്കാനുള്ള വേദി എന്നതാണ് ഇന്ന് ഐക്യ രാഷ്ട്ര സഭയുടെ പ്രസക്തി. സഭ പാസാക്കുന്ന പ്രമേയങ്ങൾ നടപ്പാക്കണോ എന്ന് തീരുമാനിക്കുന്നത് വീറ്റോ അധികാരമുള്ള രാജ്യങ്ങളാണ്.
എങ്കിലും ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ കൈവരിച്ച നേട്ടങ്ങൾ കാണാതെ വയ്യ. യൂ എൻ സമാധാന സേന , യുനെസ്കോ തുടങ്ങിയവ കൂടി ഇല്ലെങ്കിൽ ലോകം എന്തായേനെ?
ഒന്നുമില്ലാത്തതിനെക്കാൾ ഭേദമാണ് എന്ന് പറയാതെ വയ്യ. നിരന്തരമായ ചർച്ചകൾ മാത്രമാണ് ഒരു ആണവയുദ്ധം പടിക്കൽ എത്തിനിൽക്കുന്ന സമയത്ത് ലോക സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ വിജയിക്കാനുള്ള ഏക മാർഗ്ഗം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *