#ഓർമ്മ
ത്രിഭുവൻദാസ് പട്ടേൽ.
തൃഭുവൻദാസ് പട്ടേലിൻ്റെ
(1903-1994) ജന്മവാർഷികദിനമാണ്
ഒക്ടോബർ 22.
ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ ഉപഞ്ഞാതാക്കളാണ് ത്രിഭുവൻദാസ് പട്ടേലും വർഗീസ് കുര്യനും. പട്ടേൽ സ്ഥാപിച്ച ഖേയ്രാ ഡിസ്ട്രിക്ട് കോ ഓപ്പറെറ്റിവ് മിൽക്ക് മാർക്കറ്റിംഗ് യൂണിയനിൽ, വി കുര്യൻ എന്ന ഒരു യുവ എൻജിനീയർക്ക് ജോലികൊടുത്ത സംഭവമാണ് രാജ്യത്തിൻ്റെ ഭാഗധേയം തിരുത്തിയെഴുതിയത്.
ബോംബെ പ്രവിശ്യയിലെ ( ഇപ്പൊൾ ഗുജറാത്ത്)
ആനന്ദിൽ ജനിച്ച ത്രിഭുവനദാസ്, ഗാന്ധിജിയുടെയും സർദാർ പട്ടേലിൻ്റെയും അനുയായിയായി സ്വാതന്ത്ര്യസമരത്തിൽ സജീവപങ്കാളിയായി. 1930, 35, 42 വർഷങ്ങളിൽ ജെയിൽവാസം അനുഭവിച്ചു.
കുര്യനുമൊത്ത് അദ്ദേഹം രചിച്ച അമുൽ എന്ന വിജയഗാഥ ഇന്ന് ലോകം മുഴുവൻ പാഠ്യവിഷയമാണ്. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ, നാഷണൽ ഡയറി ഡെവലപ്പ്മെൻ്റ് ഫെഡറേഷൻ, ഇൻസ്റ്റിററ്യൂട്ട് ഓഫ് റൂറൽ മാനേജ്മെൻ്റ് ആനന്ദ്, തുടങ്ങിയ സ്ഥാപനങ്ങളുടെ പിതാവായ പട്ടേൽ എക്കാലത്തും പ്രസിദ്ധിയിൽ നിന്നകന്ന് ജനസേവനം ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന നേതാവാണ്. 1967മുതൽ 1974വരെ രാജ്യസഭാ എം പിയായിരുന്ന പട്ടേലിന് 1963ൽ മഗ്സാസെ അവാർഡ് നൽകപ്പെട്ടു.
1964ൽ പത്മഭൂഷൺ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized