#ഓർമ്മ
#films
കൊട്ടാരക്കര ശ്രീധരൻനായർ.
അതുല്യനടൻ കൊട്ടാരക്കരയുടെ (1922-1986) ചരമവാർഷികദിനമാണ് ഒക്ടോബർ 19.
ആകാരം, അഭിനയം, ശബ്ദം എല്ലാം കൊണ്ട് മലയാളസിനിമയിൽ പഴശ്ശിരാജ, വേലുത്തമ്പി, കുഞ്ഞാലി മരക്കാർ മുതലായ വീരകഥാപാത്രങ്ങൾ കൊട്ടാരക്കരയിലൂടെ പുനർജനിച്ചു.
തകഴിയുടെ ചെമ്മീൻ നോവലിലെ ചെമ്പൻകുഞ്ഞ് വെള്ളിത്തിരയിൽ അനശ്വര കഥാപത്രമായി മാറി.
പാറപ്പുറത്തിന്റെ അരനാഴിക നേരത്തിലെ കുഞ്ഞേനാച്ചൻ എന്ന വൃദ്ധനായകനെ കൊട്ടാരക്കരക്കല്ലാതെ വേറെയാർക്ക് അഭിനയിക്കാൻ കഴിയും?. മലയാളത്തിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദിയെ കൊട്ടാരക്കര കുട്ടികളുടെ ഇഷ്ട കഥാപാത്രമാക്കി മാറ്റി.
60 വര്ഷം മുൻപ് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലുള്ള പിണ്ണാക്കനാട്ടെ ഓലമേഞ്ഞ തിയേറ്ററിൽ വെച്ച് കണ്ട കൊച്ചിൻ എക്സ്പ്രസ്സ് എന്ന സിനിമയിലെ തല മുട്ടയടിച്ച വില്ലൻ ഇന്നും എന്റെ പ്രിയപ്പെട്ട ഓർമ്മയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized