മിഷേൽ ഫൂക്കോ

#ഓർമ്മ
#philosophy
#literature

മിഷേൽ ഫുക്കെ
( Michel Foucault ).

ഫുക്കെയുടെ 1926-1984)
ജന്മവാർഷികദിനമാണ്
ഒക്ടോബർ 15.

ആശയങ്ങളുടെ ചരിത്രകാരൻ എന്നാണ് ഈ ഫ്രഞ്ച് തത്വചിന്തകൻ അറിയപ്പെടുന്നത്.
സാമൂഹ്യചിന്തകനും സാഹിത്യവിമർശകനും കൂടിയായിരുന്ന ഫുക്കെ, 1960കൾ മുതൽ അധ്യാപകനായിരുന്നു. 1969 മുതൽ മരണം വരെ, കോളേജ് ദ് ഫ്രാൻസിൽ ‘ഹിസ്റ്ററി ഓഫ് സിസ്റ്റംസ് ഓഫ് തോട്ട് ‘ വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ടിച്ചു.
വിഞ്ജാനവും അധികാരവും തമ്മിലുള്ള ബന്ധം പഠിച്ച ഫുക്കോ, അത് എങ്ങനെ സമൂഹത്തിലെ സ്ഥാപനങ്ങൾ വഴി പൊതുസമൂഹത്തെ നിയന്ത്രിക്കുന്ന ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുന്നു എന്ന് വ്യക്തമാക്കുന്നു.
രാഷ്ട്രീയം, ലൈംഗികത, വൈദ്യശാസ്ത്രം, തുടങ്ങി നിരവധി ശാഖകളുടെ ചരിത്രം വിശകലനം ചെയ്തുകൊണ്ടുള്ള ഫുക്കോയുടെ പുസ്തകങ്ങൾ ആധുനികകാലത്തെ മിക്ക ശാസ്ത്രശാഖകളിലും സ്വാധീനം ചെലുത്തുന്നവയാണ്.

ജീവിതത്തിലെന്നപോലെ മരണത്തിലും ഫുക്കോ ലോകശ്രദ്ധ പിടിച്ചുപറ്റി. എച്ച് ഐ വി (എയ്ഡ്‌സ് ) മൂലം മരിച്ച ഫ്രാൻസിലെ ആദ്യത്തെ പ്രമുഖവ്യക്തിയാണ് ഫുക്കോ.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *