അംബേദ്കറുടെ വിപ്ലവം

#ചരിത്രം
#ഓർമ്മ

അംബേദ്കറുടെ വിപ്ലവം.

ഒക്ടോബർ 14, 1956 ഇന്ത്യാചരിത്രത്തിലെ ഒരു അനർഘനിമിഷമാണ്.
നാഗ്പൂരിൽ വെച്ച് 365000 ദളിത് അനുയായികളുമായി ഡോക്ടർ ബി ആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ചു.
1931ൽതന്നെ ഹിന്ദുമതത്തിൽ തുടരുന്ന ദളിതർക്ക് ജാതിവ്യവസ്ഥയിൽ നിന്ന് മോചനമില്ല എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. “ഞാൻ ഒരു ഹിന്ദുവായിട്ടാണ് ജനിച്ചത് പക്ഷേ മരിക്കുന്നത് ഒരു ഹിന്ദുവായിട്ട് ആയിരിക്കില്ല” എന്നദ്ദേഹം പ്രഖ്യാപിച്ചു.
ഗാന്ധിജി വർണാശ്രമവ്യവസ്ഥ നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന ആളാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ഇടയിൽ ജാതിവിവേചനം ഉണ്ടെങ്കിലും അതിന് മതത്തിൻ്റെ പരിരക്ഷയില്ല എന്ന് അംബേദ്കർ പറഞ്ഞു.
സമത്വം, നീതി എന്നിവ നേടാൻ ദളിതർക്ക് നല്ലത് ബുദ്ധമതമാണ് എന്നദ്ദേഹം കണ്ടെത്തി.
ബുദ്ധമതാനുയായികൾ നൂറ്റാണ്ടുകൾക്ക് മുൻപ് ഹിന്ദുമതം ആശ്ലേഷിച്ചപ്പോൾ പുറത്തുനിന്നവരെ അവർ തൊട്ടുകൂടാത്തവരാക്കി.
മതപരിവർത്തനത്തിന് സാമൂഹ്യവും സാമ്പത്തികവുമായ വശങ്ങൾ കൂടിയുണ്ട്.
സാമ്പത്തികവും രാഷട്രീയവുമായ ശക്തി നേടുക എന്ന ലക്ഷ്യമാണ് അംബേദ്കർ മുന്നിൽകണ്ടത്.
സ്വതന്ത്ര ഇന്ത്യയിൽ താൻ കൂടി രൂപപ്പെടുത്തിയ ഭരണഘടന നിലവിൽവന്നിട്ടും സ്ഥിതിഗതികൾക്ക് മാറ്റം വന്നില്ല എന്ന ദുഃഖസത്യം 30 വർഷത്തെ കാത്തിരിപ്പിന് ശേഷം അദ്ദേഹത്തെ ബുദ്ധമതം സ്വീകരിക്കാൻ നിർബന്ധിതനാക്കി.
– ജോയ് കള്ളിവയലിൽ.

14 October 1956 is the day when history was made.
Dr BR Ambedkar along with 365, 000 followers converted to Budhism in Nagpur on the day.
It was the culmination of his lifelong fight for the upliftment of the “untouchables”. He was an ardent critic of Gandhi, and believed that the actions of Gandhiji only helped in the preservation of the Chaturvarnya.
According to Ambedkar, Untouchables were broken ( defeated) men who did not care to return to Brahminism when it triumphed over Budhism.
“Untouchability is a contagious affliction of Hinduism and we need to stay away from them”.
Dr Ambedkar strongly believed that the teachings of the Veda, Githa, Shruti, Smriti and Puranas, caused the retrogression of the common men, women and Dalits.
The life and teachings of Dr Babasaheb Bhimrao Ambedkar gave an inspiring self confidence to the untouchables for the first time in history.
– Joy Kallivayalil.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *