ഒരു പാർസി വിവാഹം

#ചരിത്രം

ഒരു പാർസി വിവാഹം – 120 വർഷങ്ങൾക്ക് മുൻപ്.

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന മതസമൂഹമാണ് പാർസികൾ എന്ന് വിളിക്കപ്പെടുന്ന സൗരാഷ്ട്രിയൻ മതവിശ്വാസികൾ.

ഇത്തിരിപ്പോന്ന ഈ ജനത ഭാരതത്തിൻ്റെ പുരോഗതിക്ക് നൽകിയ സംഭാവനകൾ മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല.
ഫിറോസ് ഷാ മേഹ്‌ത്ത, ദാദാബായ് നവരോജി, ജാംഷെഡ്ജി ടാറ്റാ, ജാംഷേഡ്ജി ജീജിബോയ്, ദോറാബ് ടാറ്റാ, നവറോജി സക്ലത്ത് വാലാ, ജെ ആർ ഡി ടാറ്റാ, ഹോമി മോഡി, നാനി പാൽക്കിവാല, റൂസി മോഡി, ഫാലി നരിമൻ, രത്തൻ ടാറ്റ, ജെ ജെ ഇറാനി – മഹാന്മാരുടെ പട്ടിക വളരെ നീണ്ടതാണ്.

കേരളത്തിൽ അവശേഷിക്കുന്ന അവസാനത്തെ പാർസി കുടുംബത്തിൻ്റെ നായകൻ, എൻ്റെ പ്രിയ സുഹൃത്തായിരുന്ന കോഴിക്കോട്ടെ ഡരായസ് മാർഷൽ 2023ൽ അന്തരിച്ചു.

സവിശേഷമായ ആചാരങ്ങൾ ഉള്ളവരാണ് ഇറാനിൽ നിന്ന് ഗുജറാത്തിൽ എത്തിയ പാർസികൾ.
കൂട്ടത്തിൽ എറ്റവും ബഹുമാനീയർ പുരോഹിതരാണ്.
സുപ്രീംകോടതി ജഡ്ജിയായിരുന്ന റോഹിൻ്റൻ നരിമാന് വിരമിച്ചശേഷം പാർസി പുരോഹിതനായ സവിശേഷത കൂടിയുണ്ട്.

125 വര്ഷം മുൻപ് നടന്ന ഒരു പാർസി വിവാഹത്തിൻ്റെ ക്ഷണപത്രം കാണുക. വരനും വധുവും ബോംബെയിലെ അതിപ്രശസ്തമായ പാർസി കുടുംബങ്ങളിൽ നിന്നുള്ളവർ. ജീജീബോയ് കുടുംബത്തിൻ്റെ സ്മാരകമായി ഇന്നും മുംബെയിൽ ജീജിബോയ് ടവേഴ്സ് നിലനിൽക്കുന്നു.
എത്ര വിപുലമായ ചടങ്ങുകളാണ് ഉള്ളതെന്ന് കാണുക. ക്ഷണപ്പത്രത്തിൽ അവയുടെ വിവരങ്ങൾ നൽകാൻ 17 പേജ് വേണ്ടിവന്നു.
ഇക്കാലത്ത് പാർസി വിവാഹങ്ങൾ തന്നെ കുറവാണ്. അനുദിനം ക്ഷയിച്ചുവരുന്ന ജനസംഖ്യ, ഈ സമൂഹം തന്നെ ഇല്ലാതാവുമോ എന്ന ആശങ്ക ഉളവാക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *