രണ്ടാം വത്തിക്കാൻ സൂനഹദോസ്

#ഓർമ്മ
#ചരിത്രം
#religion

രണ്ടാം വത്തിക്കാൻ സൂനഹദോസ്.

രണ്ടാം വത്തിക്കാൻ സൂനഹദോസ് ആരംഭിച്ച ദിവസമാണ്
ഒക്ടോബർ 11.

ജോൺ 23ആമൻ മാർപാപ്പ 1959ൽ പ്രഖ്യാപിച്ച കൗൺസിൽ 1962മുതൽ 1965വരെ നീണ്ടുനിന്നു. പിൻഗാമി പോൾ ആറാമൻ്റെ കാലത്താണ് സൂനഹദോസ് സമാപിച്ചത്.

ആഗോള കത്തോലിക്കാസഭയിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കൗൺസിലിൻ്റെ അനുരണങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല.
ഒന്നാം വത്തിക്കാൻ സൂനഹദോസ് മെത്രാന്മാരുടെ അധികാരങ്ങൾക്ക് പ്രാമാണ്യം നൽകിയപ്പോൾ, രണ്ടാം സൂനഹദോസ് സഭയിൽ വിശ്വാസികൾക്കുളള പരമമായ പ്രാധാന്യം എടുത്തുകാട്ടി.
ലത്തീനിലും സുറിയാനിയിലും മറ്റും അർപ്പിച്ചിരുന്ന തിരുക്കർമ്മങ്ങൾ പ്രാദേശികഭാഷകളിൽ അർപ്പിക്കാനുള്ള ചരിത്രപ്രധാനമായ തീരുമാനം എടുത്തത് ഈ കൗൺസിലാണ് .
56 വർഷങ്ങൾ കഴിഞ്ഞിട്ടും സൂനഹദോസ് തീരുമാനങ്ങൾ പലതും കടലാസിൽ മാത്രമായി ഒതുങ്ങുന്നു എന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത തുറവി തങ്ങളുടെ അധികാരങ്ങൾക്ക് ഭീഷണിയാണ് എന്ന് മെത്രാന്മാർ കരുതുന്നു.
സഭയിലെ പല അപചയങ്ങളുടെയും കാരണം തിരിച്ചറിയാൻ ഫ്രാൻസീസ് മാർപാപ്പയെപ്പോലെ മെത്രാന്മാർക്ക് കഴിയുന്നില്ല.
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ സഭാവിരുദ്ധരായി ചിത്രീകരിക്കുന്ന കാഴ്ചയാണ് ഞാൻ ഉൾപെട്ട സീറോ മലബാർ സഭയിൽ കാണുന്നത് .
എല്ലാവരെയും ചേർത്തു നിർത്തുക എന്ന അഹ്വാനം നൽകുന്ന സഭയിലെ സിനഡാലിറ്റി (synodality)യെക്കുറിച്ച് ചർച്ചചെയ്യുന്ന സിനഡ് ഇപ്പോൾ റോമിൽ നടന്നുവരികയാണ്.
ദൈവം അധികാരികൾക്ക് നല്ല ബുദ്ധി തോന്നിക്കട്ടെ എന്ന് പ്രാർഥിക്കാനേ വിശ്വാസികൾക്ക് മാർഗമുള്ളു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *