#ഓർമ്മ
#ചരിത്രം
ഇന്ത്യൻ എയർഫോഴ്സ് @92.
ഭാരതീയ വായുസേനയുടെ ജന്മവാർഷികദിനമാണ്
ഒക്ടോബർ 8.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് വ്യോമസേനയുടെ അനുബന്ധമായിട്ടാണ് 1932 ഒക്ടോബർ 8ന് റോയൽ ഇന്ത്യൻ എയർഫോഴ്സ് സ്ഥാപിതമായത്. യുദ്ധത്തിൽ പങ്കെടുത്ത ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് അർജുൻ സിംഗ് പിന്നീട് രാജ്യത്തെ വ്യോമസേനയുടെ തലവനും ആദ്യത്തെ പഞ്ചനക്ഷത്ര വ്യോമസേന ഓഫീസറും – മാർഷൽ ഓഫ് ദി എയർ ഫോഴ്സ് – ആയി.
1949ൽ, പാകിസ്ഥാൻ ശ്രീനഗർ പിടിക്കുന്നത് തടയാൻ സാധിച്ചത് വിമാനത്തിൽ ഇന്ത്യൻ സൈനികരെ ഇറക്കിയതുകൊണ്ട് മാത്രമാണ് .
1965ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ അമേരിക്കൻ നിർമ്മിത സാബർ ജെറ്റുകളെ നേരിട്ട നമ്മുടെ നാട്ട് യുദ്ധവിമാനങ്ങൾ യുദ്ധം ബലാബലത്തിൽ അവസാനിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
ഇന്ന് 150,576 വൈമാനികരും, 1926വിമാനങ്ങളും, ഹെലികൊപ്റ്ററുകളുമായി വായുസേന രാജ്യത്തിന് ശക്തമായ സുരക്ഷാവലയം തീർക്കുന്നു.
എല്ലാ വൈമാനികർക്കും വ്യോമസേനാദിനത്തിൻ്റെ ആശംസകൾ.
– ജോയ് കള്ളിവയലിൽ
Posted inUncategorized