എം ആർ ബി

#ഓർമ്മ

എം ആർ ബി.

എം ആർ ബി എന്ന മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാടിൻ്റെ (1908-2001) ഓർമ്മദിവസമാണ്
ഒക്ടോബർ 8.

മലയാള നവോത്ഥാനചരിത്രത്തിലെ മറക്കാനാവാത്ത ഒരേടാണ് എം ആർ ബിയുടെ ജീവിതം.
വന്നേരിയിലെ ഒരു ആഢ്യ നമ്പൂതിരി കുടുംബത്തിൽ ജനിച്ച എം ആർ ബി, നമ്പൂതിരിയെ മനുഷ്യനാക്കാൻ ഇറങ്ങിത്തിരിച്ച വി ടിയുടെ ശിഷ്യനായാണ് സാമൂഹ്യപ്രവർത്തനം ആരംഭിച്ചത് . വി ടിയുടെ വീട്ടിൽ കൂടിയ ഒരു യോഗത്തിൽ പാർവതി നെൻമേനിമംഗലം ഒരു ചോദ്യം ചോദിച്ചു. “ആദർശം പറയാൻ എളുപ്പമാണ്. നിങ്ങളിൽ ആരെങ്കിലും ഒരു വിധവയെ വിവാഹം ചെയ്യാൻ തയാറാകുമോ?” 27വയസുള്ള രാമൻ ചാടിയെണീറ്റു – ഞാൻ തയാർ. 1935 സെപ്റ്റംബർ 13ന് ആ സമുദായവിപ്ലവം ആരംഭിച്ചു. 23വയസുള്ള ലീല അന്തർജനം എന്ന വിധവയെ അദ്ദേഹം വിവാഹം ചെയ്തു. വി ടിയുടെ ഭാര്യയുടെ അനുജത്തിയായിരുന്നു ഒരു പെൺകുട്ടിയുടെ അമ്മ കൂടിയായ ലീല. മലയാളത്തിലെ സമുദായപരിഷ്കർത്താക്കൾ – വി ടി, സഹോദരൻ അയ്യപ്പൻ, കേളപ്പൻ, വള്ളത്തോൾ, ഇ എം എസ് , നാലപ്പാടൻ, മാരാർ – അടക്കമുള്ള സദസ്സ് ആ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. സമുദായം ഇരിക്കപിണ്ഡം വെച്ച് അദ്ദേഹത്തെ പുറത്താക്കിയിട്ടും എം ആർ ബി കുലുങ്ങിയില്ല. 1943ൽ അനുജൻ പ്രേംജിയും ഒരു വിധവയെത്തന്നെ വിവാഹം ചെയ്തു .

എം ആർ ബി യുടെ മറക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകം നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹമായ ജീവിതം തുറന്നുകാട്ടി.
കേരള സാഹിത്യ, സംഗീതനാടക, അക്കാദമി അവാർഡുകൾക്ക് എം ആർ ബി യുടെ കൃതികൾ അർഹമായിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *