കയർ വുഡ്

കയർ വുഡ്.

പുരാതനകാലം മുതൽ കേരളത്തിൻ്റെ ഏറ്റവും പ്രശസ്തമായ കയറ്റുമതി ഉൾപ്പന്നമായിരുന്നു കയർ. കപ്പൽ നിർമ്മാണത്തിനും മറ്റും കയർ വ്യാപകമായി ഉപയോഗിച്ചിരുന്നു.
അമൂല്യമായ മോണസൈറ്റ്, ഇൽമനൈറ്റ് തുടങ്ങിയവയുടെ സാന്നിധ്യം കേരളതീരത്തുണ്ട് എന്ന് വിദേശികൾ മനസിലാക്കിയത് കയറ്റുമതി ചെയ്തിരുന്ന കയറിൽ പറ്റിപ്പിടിച്ചിരുന്ന പൊടിയിൽ നിന്നാണ്.
വ്യവസായവൽക്കരണം വന്നതോടെ കയറിൻ്റെ ഉപയോഗം കുറഞ്ഞു. ഒരുകാലത്ത് പതിനായിരങ്ങൾക്ക് തൊഴിൽ നൽകിയിരുന്ന കയർ വ്യവസായം നാശത്തിൻ്റെ വക്കിലായി.

പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുക എന്നതാണ് ഏക രക്ഷാമാർഗം.
മുൻപ് വെറും വിറകിൻ്റെ ഉപയോഗം മാത്രം ഉണ്ടായിരുന്ന റബർ തടി ഇന്ന് നല്ല ഡിമാണ്ട് ഉള്ള ഉല്പന്നമാണ്. പാക്കിംഗ് കേസ് ഉണ്ടാക്കാൻ മാത്രമല്ല സംസ്കരിച്ച് റബ് വുഡ് ഉണ്ടാക്കാനും സാധിക്കും എന്ന് തെളിയിച്ചുകഴിഞ്ഞു.

സമാനമായ ഒരു സാധ്യത കയറിനും ഉണ്ട് എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. കയർ വുഡ് വ്യവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയത്തിൻ്റെ വക്കിലാണ്.
കയർ വുഡ്ഡെന്നു പറഞ്ഞാൽ ചകിരിയും മറ്റും ഉപയോഗിച്ചുള്ള പലക. മരത്തിന് പകരം ഉപയോഗിക്കാൻ കഴിയുന്ന ബദൽ ഉൽപ്പന്നങ്ങളുടെ അന്വേഷണത്തിലാണ് ലോകം മുഴുവൻ.

ആലപ്പുഴ കണിച്ചുകുളങ്ങരയിൽ
കയർ കോമ്പോസിറ്റ് ബോർഡിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം നടക്കുന്നുണ്ട്.
കയർ കോമ്പോസിറ്റ് ബോർഡെന്നു പറഞ്ഞാൽ നീഡിൽ ഫെൽറ്റ് യന്ത്രം ഉപയോഗിച്ച് ചകിരിയെ പിണച്ച് വിതാനിക്കുന്നു. റെസ്സിൻ ഉപയോഗിച്ച് വലിയ മർദ്ദത്തിൽ ഇവയെ ബോർഡുകളാക്കി മാറ്റുന്നു. പ്ലൈവുഡ്ഡ്, പാർട്ടിക്കിൾ ബോർഡ്, ബാംബു ബോർഡ് എന്നിവ പോലുള്ള ഒരു ഉൽപ്പന്നം.
തമിഴ്നാട്ടിലും കർണ്ണാടകയിലും ഇതിനോടകം ഓരോ കയർ വുഡ് ഫാക്ടറികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു . കർണ്ണാടകയിലെ ഫാക്ടറി ഒരു വർഷം 18 കോടി രൂപയുടെ ബോർഡുകളാണ് വിൽക്കുന്നുണ്ട്.
കയർ കോമ്പോസിറ്റ് ബോർഡിൽ നല്ല പങ്കും റെസ്സിൻ എന്ന കെമിക്കലാണ് എന്നൊരു പോരായ്മയുണ്ട്.

കെമിക്കൽ ഉപയോഗിക്കാതെ ഉണക്കത്തൊണ്ടിന്റെ പൊടിയിൽ നിന്നും നേരിട്ട് കയർ വുഡ്ഡ് ഉൽപ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചുവരുന്നു . ഈ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണക്കത്തൊണ്ട് പൊടിച്ച് അതിനെ ഉയർന്ന ഊഷ്മാവിൽ കടുത്ത മർദ്ദത്തിനു വിധേയമാക്കും. ചകിരിയിലെയും ചകിരിച്ചോറിലെയും ലിഗിനിൻ ഉരുകി കയർ വുഡ്ഡ് രൂപംകൊള്ളും.
ഈ സാങ്കേതികവിദ്യ ഡെൽഫ്റ്റ് യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചെടുത്തത്. ഈ പരീക്ഷണം വിജയിച്ചാൽ വലിയതോതിലുള്ള ഉൽപ്പാദനത്തിനുള്ള ഫാക്ടറി ഉടനെ സ്ഥാപിക്കാൻ കേരള സര്ക്കാർ തന്നെ തയാറാകും എന്നാണ് കരുതുന്നത്.

കേരളത്തിൽ 500 കോടി തൊണ്ട് ഉണ്ട്. കയറിന് പച്ചത്തൊണ്ട് വേണം. ഒരു വർഷം നമുക്ക് 40 കോടി തൊണ്ട് മതിയാകും. ബാക്കി നാട്ടിൻപുറത്തു വെറുതെ കിടക്കുന്ന ഉണക്കത്തൊണ്ട് ഉപയോഗപ്പെടുത്തി കയർ വുഡ് ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞാൽ അത് നമ്മുടെ നാളികേര കൃഷിക്കാർക്കും വലിയ താങ്ങായി മാറും.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *