#കേരളചരിത്രം
ദീപികയും മനോരമയും.
മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപത്രങ്ങളാണ് കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ദീപികയും മലയാള മനോരമയും.
ഇന്ന് നിലവിലുള്ള പത്രങ്ങളിലെ മുത്തശി ദീപിക ദിനപത്രമാണ്.
1887ൽ മാന്നാനത്തുനിന്ന് നിധീരിക്കൽ മാണിക്കത്തനാരുടെ നേതൃത്വത്തിൽ നസ്രാണി ദീപിക എന്ന പേരിൽ ആരംഭിച്ച പത്രം പിന്നീട് കോട്ടയത്തേക്ക് പറിച്ചുനടപ്പെട്ടു.
രണ്ടുവർഷം കഴിഞ്ഞ് കണ്ടത്തിൽ വർഗീസ് മാപ്പിള മലയാള മനോരമ തുടങ്ങി.
പിൽക്കാല ചരിത്രകാരൻമാർ വർഗീസ് മാപ്പിള കുറച്ചുകാലം ദീപികയിലും ജോലിചെയ്തു എന്ന് ഒരു വാചകത്തിൽ ഒതുക്കിയ സംഭവത്തിൻ്റെ പിന്നിലെ കഥ അധികം പേർക്ക് അറിയില്ല.
1947ൽ ദീപിക 60 വർഷം പൂർത്തിയാക്കിയ സന്ദർഭത്തിൽ ഇറക്കിയ വിശേഷാൽപ്രതിയിൽ നിന്ന്:
” പത്രപ്രവർത്തനം തുടങ്ങി ഏതാനും മാസം കഴിഞ്ഞപ്പോൾ തിരുവല്ല കണ്ടത്തിൽ വർഗീസ് മാപ്പിള ദീപിക പ്രസിലെ കണക്കുകളും റിക്കാർട്ടുകളും ക്രമപ്പെടുത്തി തരാമെന്നു പറഞ്ഞു അവിടെ ഒരു ക്ലാർക്കിൻ്റെ ജോലി സ്വീകരിച്ചു………….
………….. കുറെ നാൾ കഴിഞ്ഞപ്പോൾ മലയാള മനോരമ പ്രസ് സ്ഥാപിച്ചു. അപ്പോഴാണ് അദ്ദേഹത്തിൻ്റെ ആഗമനോദ്ദേശം മാന്നാനം പ്രസ് ഭാരവാഹികൾക്ക് മനസ്സിലായത്………..”
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
പത്രപ്രവർത്തനത്തിലെ നൈതികതക്ക് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും വലിയ മാറ്റം വന്നിട്ടില്ല എന്ന് ദിനപത്രം വായിക്കുന്ന നിക്ഷ്പക്ഷമതികൾ സമ്മതിക്കും.
ദീപിക 1947ൽ എഴുതിയതുപോലെ
” പ്രകൃതം വിട്ട് ഇങ്ങനെ രണ്ടുവാക്ക് പറഞ്ഞത് വായനക്കാർ ക്ഷമിക്കുമല്ലോ?”.
– ജോയ് കള്ളിവയലിൽ.
Digital photos: gpura.org
Posted inUncategorized