ലീ കോർബ്സിയർ

#ഓർമ്മ

ലീ കോർബുസിയർ.

ലീ കോർബുസിയറിൻ്റെ (1887-1965) ജന്മവാർഷികദിനമാണ്
ഒക്ടോബർ 6.

അന്താരാഷ്ട്രതലത്തിൽ പ്രശസ്തി നേടിയ വാസ്തുശില്പികളിലെ ഒന്നാമത്തെ തലമുറയാണ് സ്വിറ്റ് സ്വർലണ്ടിൽ ജനിച്ച ലീ കോർബുസിയർ. യഥാർഥനാമം ചാൾസ് എഡ്വേർഡ് ഴാനെറ്റ് എന്നാണ്.
രസകരമായ വസ്തുത ഏതെങ്കിലും ഉയർന്ന സാങ്കേതിക വിദ്യാലയത്തിൽ പഠിച്ചല്ല അദ്ദേഹം ആർക്കിടെക്‌റ്റും നഗരാസൂത്രകനുമായത് എന്നതാണ്. 1907 മുതൽ 1911 വരെ യൂറോപ്പ് മുഴുവൻ യാത്രചെയ്ത് പരമ്പരാഗത വാസ്തുവിദ്യാ മാതൃകകൾ കണ്ടുപഠിച്ചാണ് 30 വയസ്സിൽ പാരീസിൽ തിരിച്ചെത്തി അദ്ദേഹം തൻ്റെ പ്രൊഫഷനൽ ജീവിതം ആരംഭിച്ചത്.

ഒരേസമയം കലാപരമായ സൗന്ദര്യവും സാങ്കേതികമികവും തികഞ്ഞ നിർമ്മിതികൾ രൂപകൽപന ചെയ്ത് കോർബുസിയർ ലോകശ്രദ്ധ നേടി . റഫ് കാസ്റ്റ് കോൺക്രീറ്റ് എന്ന നിർമ്മാണവിദ്യ ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്. UNESCO 2016ൽ നടത്തിയ ഒരു പഠനത്തിൽ കോർബുസിയറിൻ്റെ 16 നിർമ്മിതികളാണ് വേൾഡ് ഹെറിറ്റേജ് സൈറ്റുകളായി തെരഞ്ഞെടുത്തത്.

എഴുത്തുകാരൻകൂടിയായ കോർബുസിയർ 30 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. Le Urbansme(1925), The City of Towers (1929), When the Cathedrals were White (1947), Le Modular (1948) തുടങ്ങിയ പുസ്തകങ്ങൾ ലോകമെങ്ങും തലമുറകളായി ആർക്കിടെക്ട്കൾ, ടൗൺ പ്ലാനർമാർ, സിവിൽ എൻജിനീയർമാർ എന്നിവരുടെ പാഠപുസ്തകങ്ങളാണ്.
1950 ൽ പഞ്ചാബിൻ്റെ പുതിയ തലസ്ഥാനം രൂപകൽപ്പനചെയ്യാൻ പ്രധാനമന്ത്രി നെഹ്റു ഏൽപ്പിച്ചത് കോർബുസിയറിനെയാണ് . ചണ്ഡീഗഡിലെ ഹൈകോർട്ട്, അസംബ്ലി, സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ ഇന്ന് ലോക പൈതൃക പട്ടികയിൽ ഇടം നേടിയവയാണ്.
ഐക്യരാഷ്ട്രസഭയുടെ തലസ്ഥാനമന്ദിരം ഉൾപ്പെടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഈ മഹാനായ വാസ്തുശില്പിയുടെ ശില്പചാതുര്യം വെളിവാക്കുന്ന നിർമ്മിതികൾ തലയുയർത്തി നിൽക്കുന്നു.
നീന്തലിനിടയിൽ പെട്ടെന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *