ഐക്യ ജർമനി ദിനം

#ചരിത്രം
#ഓർമ്മ

ഐക്യ ജർമനി ദിനം.

ഒക്ടോബർ 3 ഐക്യ ജർമനി ദിനമാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പടിഞ്ഞാറൻ, കിഴക്കൻ ജർമനികളായി നിലനിന്നിരുന്ന രണ്ടു രാജ്യങ്ങൾ 1990 ഒക്ടോബർ 3ന് ഒന്നായി ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ജർമനിയായി മാറി.
രണ്ടാം ലോകമഹായുദ്ധം വിജയിക്കുകയാണെങ്കിൽ ജർമനി വിഭജിച്ച് സ്വന്തമാക്കണം എന്ന് തീരുമാനിച്ചത് അമേരിക്കൻ പ്രസിഡൻ്റ് റൂസ്വേൽട്ട്, ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിൽ , സോവിയറ്റ് ഭരണാധികാരി സ്റ്റാലിൻ എന്നിവർ പോട്സ്ഡാം നഗരത്തിൽ വെച്ച് നടത്തിയ സമ്മേളനത്തിലാണ്. ഇനി ഒരു ഹിറ്റ്ലർ ഉണ്ടായിക്കൂടാ എന്നായിരുന്നു പറഞ്ഞ കാരണമെങ്കിലും ജർമനിയുടെ വിശാലമായ ധാതുസമ്പത്ത് കൈക്കലാക്കുക എന്ന ഗൂഢലക്ഷ്യം കൂടി ഉണ്ടായിരുന്നു.
യുദ്ധം ജയിച്ചതോടെ അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്,എന്നിവർ നാലിൽ മൂന്നു ഭാഗവും, സോവിയറ്റ് യൂണിയൻ ബാക്കി ഭാഗവും കൈക്കലാക്കി. ബേൺ നഗരം തലസ്ഥാനമായി പശ്ചിമ ജർമനിയും റഷ്യൻ ആധിപത്യത്തിൽ കിഴക്കൻ ജർമനിയും നിലവിൽ വന്നു. തലസ്ഥാനമായ ബെർലിൻ നഗരം രണ്ടായി പകുത്തു.
1961 ഫെബ്രുവരി 12 അർദ്ധരാത്രി കിഴക്കൻ ജർമനി ബെർലിൻ നഗരത്തെ ഒരു കമ്പിവേലി ഉയർത്തി രണ്ടാക്കി. കുപ്രസിദ്ധമായ ചെക്ക്പോയിൻ്റ് ചാർലി നിലവിൽ വന്നു. താമസിയാതെ 155കിലോമീറ്റർ നീളവും 4 മീറ്റർ ( 13 അടി) ഉയരവുമുള്ള ബെർലിൻ മതിൽ കെട്ടിയുയർത്തപ്പെട്ടു.
ചാൻസലർ കോൺറാഡ് അഡനോയർ എന്ന മഹാനായ ഭരണാധികാരി പടിഞ്ഞാറൻ ജർമനിയെ ( FDR) വളർച്ചയിലേക്ക് നയിച്ചപ്പോൾ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (GDR) പുറകിലായി.
സോവിയറ്റ് യൂണിയൻ്റെ തകർച്ചയോടെ ജർമനിയുടെ ഐക്യം എന്ന മുദ്രാവാക്യം ശക്തിപ്രാപിച്ചു.
1989 നവംബർ 9ന് ജനങ്ങൾ ബെർലിൻ മതിൽ തകർത്തു.
1990 ഓഗസ്റ്റ് 3ന് ഐക്യ ജർമനി ഉടമ്പടി ഒപ്പുവെക്കപ്പെട്ടു.
1990 ഒക്ടോബർ 3ന് ഐക്യ ജർമനി നിലവിൽവന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *