#ഓർമ്മ
#literature
എൻ മോഹനൻ.
നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന എൻ മോഹനന്റെ (1933-1999)
ഓർമ്മദിവസമാണ് ഒക്ടോബർ 3.
ലളിതാംബിക അന്തർജനത്തിന്റെ മകനാണ്.
രാമപുരത്തെ സ്കൂൾ ജീവിതത്തിനുശേഷം തിരുവനന്തപുരത്തായിരുന്നു ശിഷ്ടജീവിതം. യൂണിവേഴ്സിറ്റി കോളേജിൽ,
ഒ എൻ വി, അരവിന്ദൻ, പുതുശേരി രാമചന്ദ്രൻ തുടങ്ങിയവരുമായുള്ള സൗഹൃദം സാഹിത്യരചനയിലേക്കുള്ള വഴിതെളിച്ചു.
സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മോഹനൻ, സാംസ്കാരിക വകുപ്പ് ഡയറക്ടറായാണ് വിരമിച്ചത്. ചലച്ചിത്രവികസന കോർപ്പറേഷൻ മേധാവിയായും പ്രവർത്തിച്ചു.
പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയെ അധികരിച്ചെഴുതിയ
ഇന്നലത്തെ മഴ എന്ന നോവലിന് 1998ലെ അക്കാദമി അവാർഡ് ലഭിച്ചു.
ആത്മകഥാപരമായ നോവലാണ്, ഒരിക്കൽ.
പൂജക്കെടുക്കാത്ത പുഷ്പങ്ങൾ എന്ന കഥ പ്രശസ്‌തമായ ചലച്ചിത്രമായി.
പെരുവഴിയിലെ കരിയിലകൾ എന്ന കഥ ശ്യാമപ്രസാദ് പ്രശസ്തമായ ടി വി സീരിയലാക്കിയത്, നരേന്ദ്രപ്രസാദിന്റെ അഭിനയജീവിതത്തിന്റെ തുടക്കം കുറിച്ചു.
സഹപാഠിയായ അരവിന്ദനുവേണ്ടി വാസ്തുഹാര എന്ന സിനിമയുടെ തിരക്കഥാരചനയും മോഹനൻ നിർവഹിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized