പി ടി പുന്നൂസ്

#ഓർമ്മ

പി ടി പുന്നൂസ്

ഒക്ടോബർ 1 പി.ടി പുന്നൂസിൻ്റെ ചരമവാർഷികദിനമാണ് .
മധ്യതിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ നിർണായകപങ്കു വഹിച്ച നേതാവാണ് പി ടി പുന്നൂസ്.
1940കളിൽ തുടങ്ങി 1957 ൽ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിൽ എത്തിക്കുന്നതിൽ ഉജ്വല വാഗ്മിയായിരുന്ന പുന്നൂസിൻ്റെ പ്രസംഗങ്ങൾ വഹിച്ച പങ്ക് ചരിത്രത്തിൻ്റെ ഭാഗമാണ്.
കമ്യൂണിസ്റ്റ് ആശയപ്രചരണത്തിൽ പി.ടി പുന്നൂസിൻ്റെ പ്രസംഗങ്ങൾ വഹിക്കുന്ന പ്രത്യേക പങ്ക് തിരിച്ചറിഞ്ഞ ദിവാൻ സർ സിപിയുടെ പോലീസ് അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് വേട്ടയാടി. 5 വർഷത്തോളം പല തവണയായി ജെയിലിൽ അടച്ചു.
കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം കണ്ട ഏറ്റവും വലിയ വാഗ്മികളായിരുന്നു കെ.ദാമോദരനും പി.ടി പുന്നൂസും.
1952-57 ലെ ഒന്നാം ലോക്സഭയിലും 57-62 ലെ രണ്ടാം ലോക്സഭയിലും അംഗമായിരുന്നു . 1964 കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നു . പുന്നൂസ് സി പി ഐ യിൽ തുടർന്നു. 1971 ഒക്ടോബർ 1ന് അന്തരിക്കുമ്പോൾ വെറും 60 വയസ്സ് മാത്രമായിരുന്നു പ്രായം.
സ്വാതന്ത്ര്യസമരസേനാനിയും അക്കാമ്മ ചെറിയാൻ്റെ സഹോദരിയും എം എൽ യുമായിരുന്ന റോസമ്മയായിരുന്നു ഭാര്യ.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *