#ഓർമ്മ
#literature
എമിലി സോള.
വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനായ എമിലി സോളയുടെ ( 1840-1902) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 29.
നോവലിസ്റ്റും, കഥാകൃത്തും, നാടകകൃത്തും, പത്രപ്രവർത്തകനും, രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു സോള.
നോബൽ സമ്മാനം ഏർപ്പെടുത്തിയ 1901ലും 1902 ലും എമിലി സോള നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ ഫ്രഞ്ച് നോവലിസ്റ്റായ സോളയുടെ ഏറ്റവും ശ്രദ്ധേയമായ രചന നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയുടെ കാലത്ത് ജീവിച്ച ഒരു കുടുംബത്തിൻ്റെ കഥ പറയുന്ന 20 നോവലുകളുടെ പരമ്പരയാണ്. സ്വാഭാവിക കഥാരചനാരീതിയുടെ പ്രയോക്താവായിരുന്നു സോള.
ആർമി ഓഫീസറായ ആൽഫ്രഡ് ഡ്രെയ്ഫൂസ് ആരോപണവിധേയനായി ജെയിലിലടക്കപ്പെട്ടപ്പോൾ ” ഞാൻ കുറ്റപ്പെടുത്തുന്നു” എന്ന തലക്കെട്ടോടെ ഫ്രഞ്ച് പത്രങ്ങളിലെ മുൻപേജിൽ പ്രസിഡൻ്റിന് തുറന്ന കത്ത് എഴുതി തൻ്റെ നിർഭയത്വം അദ്ദേഹം തെളിയിച്ചു.
ചിത്രകാരനായ സെസാൻ കുട്ടിക്കാലം മുതലുള്ള സുഹൃത്തായിരുന്നു.
കിടപ്പുമുറിയിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് ശ്വാസംമുട്ടിയായിരുന്നു മരണം . പുക പുറത്ത് പോകാനുള്ള ചിമ്മിനി മനഃപൂർവം അടച്ചുവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പിൽക്കാലത്ത് വെളിപ്പെടുത്തപ്പെട്ടു.
നോവലുകൾ മാത്രമല്ല സൊളയുടെ ജീവിതകഥ തന്നെ പിൽക്കാലത്ത് ചലച്ചിത്രമാക്കപ്പെട്ടു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized