#ഓർമ്മ
എഡ്വേർഡ് സൈദ്.
എഡ്വേർഡ് സൈദിൻ്റെ ( 1935-2003) ചരമവാർഷികദിനമാണ് സെപ്റ്റംബർ 25.
ഇരുപതാം നൂറ്റാണ്ടിൽ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ രണ്ടു പുസ്തകങ്ങളാണ് സൈദിൻ്റെ Orientalism (1978), Cultre and Imperialism ( 1993) എന്നിവ.
എഴുത്തുകാരൻ, നിരൂപകൻ, അധ്യാപകൻ, പിയാനോ വാദകൻ എന്നീ നിലകളിലെല്ലാം ലോകപ്രശസ്തിയാർജിച്ച സൈദ് ജനിച്ചത് ബ്രിട്ടീഷ് അധീനതയിലായിരുന്ന പലസ്തീനിലാണ്. അറബ് വംശജരായിരുന്നു മാതാപിതാക്കൾ. പിതാവ് പട്ടാളത്തിൽ സേവനം ചെയ്തതുകൊണ്ട് അമേരിക്കൻ പൗരത്വം ലഭിച്ചു. പ്രിൻസ്ടൺ, ഹാർവാർഡ്, യൂണിവേഴ്സിറ്റികളിൽ പഠിച്ച് പി എച്ച് ഡി നേടിയശേഷം കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൻ്റെ പ്രൊഫസറായി. പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ എന്ന സാമൂഹ്യശാസ്ത്ര ശാഖയുടെ സ്ഥാപകൻ സൈദ് ആണ്.
ജീവിതകാലം മുഴുവൻ പലസ്തീൻ ജനതയുടെ മോചനത്തിനായി പോരാടിയ സൈദ് പാശ്ചാത്യരുടെ കണ്ണുകളിൽ കൂടിയല്ലാതെ ലോകത്തെ പഠിക്കുന്ന എല്ലാവർക്കും എക്കാലത്തെയും മാർഗ്ഗദർശിയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized