#കേരളചരിത്രം
ജാതികളും ഉപജാതികളും.
നൂറ്റാണ്ടുകളോളം മലയാളക്കരയുടെ ജീവിതം അപ്പാടെ നിയന്ത്രിച്ചിരുന്നത് ക്രൂരമായ ജാതിവ്യവസ്ഥയാണ് .
കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ തീവ്രത പുറത്തുനിന്ന് ഇവിടെ സന്ദർശനം നടത്തിയിരുന്ന മറ്റു ഭാരതീയരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വാമി വിവേകാനന്ദൻ പറഞ്ഞ പൊള്ളുന്ന വാക്കുകൾ ചരിത്രത്തിൻ്റെ ഭാഗമാണ്.
മലയാളത്തെയും മലയാളിയെയും ഹൃദയം നിറഞ്ഞ് സ്നേഹിച്ച വിദേശിയാണ് ഹെർമൻ ഗുണ്ടർട്ട്.
ഗുണ്ടർട്ട് സായിപ്പ് നാട്ടിലെ ജാതിവ്യത്യാസങ്ങൾ കണ്ട് അന്തം വിട്ടതിൽ അത്ഭുതമില്ല.
പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിലെ തളിപ്പറമ്പ് അംശംത്തിൽ മാത്രം എഴുപതിലേറെ ജാതികളും ഉപജാതികളും ഉണ്ടായിരുന്നു.
ഗുണ്ടർട്ട് തന്റെ സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തി സൂക്ഷിച്ച പട്ടിക കാണുക:
പൂണൂൽ ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.
നായരുടെ കല്യാണത്തിന് പാട്ടുപാടാൻ പാപ്പിനി എന്ന ഒരു പ്രത്യേക ജാതി. അമ്പലത്തിൽ വാഴയില എത്തിക്കുന്നത് എലക്കിയൻ എന്ന ഒരു പ്രത്യേക ജാതിക്കാരുടെ അവകാശമായിരുന്നു. മന്ത്രവാദം ചെയ്യുന്നത് പുള്ളുവൻ ജാതിക്കാരാണ്.
അന്നത്തെ ഉപജാതികൾ പിന്നീട് ഏതൊക്കെ ജാതികളിൽ ലയിച്ചു എന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും.
മലബാറിലെ മാപ്പിളമാരെ (മുസ്ലിംകളെ) ഗുണ്ടർട്ട് ജാതിവ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ക്രിസ്ത്യാനികൾ ഒന്നുകിൽ തളിപ്പറമ്പ് അംശത്തിൽ ഇല്ലായിരുന്നു, അല്ലെങ്കിൽ ജാതിവ്യവസ്ഥക്ക് അതീതരായിരുന്നു, എന്നുവേണം കരുതാൻ.
– ജോയ് കള്ളിവയലിൽ.
digital photos: gpura.org
Posted inUncategorized