ലൂയി പാസ്റ്റർ

#ഓർമ്മ

ലൂയി പാസ്റ്റർ.

ലൂയി പാസ്റ്ററുടെ (1822-1895) ഓർമ്മദിവസമാണ്
സെപ്റ്റംബർ 28.

മാരകമായ പേപ്പട്ടി വിഷത്തിന് മരുന്ന് കണ്ടുപിടിച്ചതാണ് പാസ്റ്റർ ലോകത്തിന് നൽകിയ ഏറ്റവും മഹത്തായ സംഭാവന. അതിനു മുമ്പുതന്നെ 1881ൽ ആന്ത്രാക്സ് രോഗത്തിനും അദ്ദേഹം മരുന്നു കണ്ടുപിടിച്ചിരുന്നു.
അണുക്കളാണ് ഫെർമെന്റേഷന് കാരണം എന്നു് കണ്ടുപിടിച്ച പാസ്റ്റർ, അതോടെ ഫ്രാൻസിലെ ബിയർ, വൈൻ, പട്ടുനൂൽകൃഷി വ്യവസായങ്ങളുടെ രക്ഷകനായി മാറി.
മെഡിക്കൽ മൈക്രോബയോളജി എന്ന ശാസ്ത്രശാഖയുടെ ഉപഞ്ഞാതാവ് ഈ മഹാനായ ശാസ്ത്രജ്ഞനാണ്.
ബി എ, ബി എസ് സി, എം എസ് സി ബിരുദങ്ങൾ നേടിയ പാസ്റ്റർ, സ്ട്രാസ്ബർഗിലിലെ, സർവകലാശാലകളിൽ പ്രൊഫസറായി ജോലി ചെയ്തശേഷം 1857ൽ പാരീസിലെ സോബോൺ യൂണിവേഴ്സിറ്റിയിൽ തിരിച്ചെത്തി.
1885ലാണ് പേപ്പട്ടി കടിച്ച ജോസഫ് മെയ്സ്റ്റർ എന്ന 9 വയസുള്ള കുട്ടിയെ പാസ്റ്റർ കുത്തിവെപ്പിലൂടെ രക്ഷപെടുത്തി ചരിത്രം സൃഷ്ടിച്ചത്.
1888 നവംബർ 14ന് പാരീസിൽ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഉൽഘാടനം ചെയ്യപ്പെട്ടു.
മരണശേഷം നോട്ടർഡാം കത്തീഡ്രലിൽ അടക്കം ചെയ്യപ്പെട്ട മൃതദേഹം 1896ൽ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിലെ കബറിടത്തിൽ മാറ്റിസ്ഥാപിച്ചു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *