#ചരിത്രം
ബോംബെ ഒരു നൂറ്റാണ്ട് മുൻപ്.
ഒരു നൂറ്റാണ്ടു മുൻപ് വന്ന ഒരു പരസ്യമാണ്.
അക്കാലത്ത് ബോംബെയുടെ പ്രാന്തപ്രദേശങ്ങളിൽ കാടുപിടിച്ചുകിടന്നിരുന്ന ഖാർ, ചെമ്പൂർ , ഘാട്ട്ഖോപ്പർ, ബാന്ദ്ര തുടങ്ങിയ സ്ഥലങ്ങളിൽ പൂന്തോട്ടം ഉൾപ്പെടെ ബംഗളാവുകൾ പണിയാൻ ഗ്രെയ്റ്റ് ഇന്ത്യൻ പെനിൻസുലാ റെയിൽവേ ഉദ്യോഗസ്ഥർക്ക് ലോണുകൾ കൊടുക്കുന്നു. ആളുകൾക്ക് പ്രോത്സാഹനമായി അവരുടെ പ്രൊവിഡൻ്റ് ഫണ്ടിൻ്റെ ഒരു ഭാഗം സ്ഥലം വാങ്ങാൻ ഉപയോഗിക്കാനാണ് ആഹ്വാനം.
1849 ൽ ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കിയ നിയമം വഴി lയാണ് ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാസഞ്ചർ കമ്പനി രൂപീകരിക്കപ്പെട്ടത്. ഈസ്റ്റ് ഇന്ത്യാ കമ്പനി യുമായി ബോംബെയിൽ നിന്ന് 56 കിലോമീറ്റർ റെയിൽവേ നിർമ്മിക്കാനുള്ള കരാർ ഒപ്പുവെച്ചു. 1853 ആയപ്പോൾ ബോംബെയിൽ നിന്ന് താനാ വരെ 33.8 കിലോമീറ്റർ റെയിൽവേ ലൈനിൽ ആദ്യത്തെ പാസഞ്ചർ ട്രെയിൻ ഓടി. 1925 ജൂലൈ 1ന് കമ്പനി ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം 1951 നവംബർ 5 മുതൽ സെൻട്രൽ റെയിൽവേ ആയി മാറി.
ട്രെയിൻ യാത്ര പ്രോൽസാഹിപ്പിക്കാനായി പൂനയിൽ കുതിരപ്പന്തായത്തിൽ പങ്കെടുക്കുന്ന ധനികർക്ക് വേണ്ടി ആധുനിക സൗകര്യങ്ങളുള്ള ട്രെയിൻ ഏർപ്പെടുത്തിയതായുള്ള പരസ്യം രസകരമാണ്.
ഒരു നൂറ്റാണ്ട് മുൻപ് ഒരു ചതുരശ്ര യാർഡിന് 3 മുതൽ 8 രൂപ വരെയായിരുന്നു വില. ഇന്ന് അവിടെ സ്ഥല വില നിശചിയിക്കുന്നത് ചതുരശ്ര സെൻ്റി മീറ്റർ നിരക്കിലാണ്. വില ലക്ഷങ്ങളിലും . 5400 രൂപ മുതൽ 10000 രൂപ വരെ ഉണ്ടായിരുന്ന കെട്ടിടവില ഇന്ന് കോടികളിൽ എത്തിനിൽക്കുന്നു.
അന്ന് സ്ഥലം വാങ്ങിയവരുടെ പിൻതലമുറക്കാർ ഇന്ന് അവർ പോലുമറിയാതെ ശതകോടീശ്വരന്മാർ ആയി മാറിയിരിക്കുന്നു.
– ജോയ് കള്ളിവയലിൽ .
Posted inUncategorized