#ഓർമ്മ
സിഗ്മണ്ട് ഫ്രോയ്ഡ്.
ഫ്രോയ്ഡിൻ്റെ (1856-1939) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 23.
തൻ്റെ കാലത്ത് സമൂഹത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ബൗദ്ധിക നിയമഞ്ഞൻ എന്നാണ് ഈ മനശാസ്ത്രഞ്ഞൻ വിശേഷിക്കപ്പെടുന്നത്.
ഫ്രോയ്ഡ് കണ്ടുപിടിച്ച സൈക്കോ അനാലിസിസ് എന്ന സമ്പ്രദായം ഒരുസമയത്ത് മനുഷ്യമനസ്സിനെ മനസ്സിലാക്കാനുള്ള ഒരു ശാസ്ത്രം, മനോരോഗചികിത്സയ്ക്കുള്ള ഒരു ഉപാധി, സമൂഹത്തെയും , സംസ്കാരത്തെയും വിലയിരുത്താനുള്ള ഉപാധി, എന്നനിലയിലെല്ലാം പ്രസക്തമായിരുന്നു .
രാഷ്ട്രീയം, മതം, സാമ്പത്തികം എന്നിങ്ങനെ മനുഷ്യൻ സ്വയം വിലയിരുത്തിയിരുന്ന രീതികളിൽ നിന്നും മാറി മനശാസ്ത്രപരമായിക്കൂടി സ്വയം പരിശോധിക്കുന്ന സമ്പ്രദായം കൊണ്ടുവന്നത് ഫ്രോയ്ഡ് ആണ്.
ലൈംഗികത കുട്ടികളുടെ വളർച്ചയിൽ ചെലുത്തുന്ന സ്വാധീനം ഫ്രോയ്ഡിൻ്റെ സവിശേഷശ്രദ്ധ ആകർഷിച്ചു. ഈഡിപ്പസ് കോംപ്ലക്സ് തുടങ്ങിയ വാക്കുകൾ നിത്യജീവിതത്തിൻ്റെ ഭാഗമായി.
ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിൽ ഒരു യഹൂദകുടുംബത്തിൽ ജനിച്ച ഫ്രോയ്ഡ്, 1859ൽ വിയന്നയിലേക്ക് താമസം മാറ്റാൻ സാഹചര്യങ്ങൾ മൂലം നിർബന്ധിതനായി. 1873ൽ ബിരുദം നേടി. ഉന്നതപഠനം നടത്തിയത് പാരീസിലാണ്. മരിച്ചത് ലണ്ടനിൽ വെച്ചും.
– ജോയ് കള്ളിവയലിൽ.

