പാബ്ലോ നെരൂദ

#ഓർമ്മ
#literature

പാബ്ലോ നെരൂദ.

പാബ്ലോ നെരൂദയുടെ (1904-1973) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 23.

ചിലിയൻ കവിയും നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്ന റിക്കാർഡോ ഏലിയാസർ ബസോആൾട്ടോയുടെ തൂലികാനാമമാണ് നെരൂദ.
1933ൽ ബർമ്മയിൽ കോൺസലായ നെരൂദ, സിലോൺ ( ശ്രീലങ്ക) , ഡച്ച് ഈസ്റ്റ് ഇൻഡീസ് ( ഇന്തോനേഷ്യ), അർജൻ്റീന, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ജോലിചെയ്തു. 1943ൽ ചിലിയിൽ മടങ്ങിയെത്തിയ നെരൂദ, 1945ൽ സെനറ്ററായി. 1948ൽ രാജ്യം വിടാൻ നിർബന്ധിതനായ കവിക്ക് 1952ൽ മാത്രമാണ് മടങ്ങിയെത്താനായത്. സുഹൃത്തായ പ്രസിഡൻ്റ് അല്ലെണ്ടെ അദ്ദേഹത്തെ 1969ൽ ഫ്രഞ്ച് അംബാസഡറായി നിയമിച്ചു. 1971ൽ നോബൽ സമ്മാനം ഏറ്റുവാങ്ങി അധികം താമസിയാതെ കാൻസർരോഗം മൂലം നിര്യാതനായി.

നെരൂദയുടെ അതിപ്രശസ്തമായ ഒരു കവിതയാണ് Tonight I can write the saddest lines(1924).
ഏകാന്തതയും വേദനയും നിറഞ്ഞു നിൽക്കുന്ന കവിത. രാത്രി ദുഃഖത്തിൻ്റെ ആഴം കൂട്ടിയതെയുള്ളു. തൻ്റെ പ്രണയനിയെ എന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കവിക്ക് അറിയാം. താൻ അവളെ സ്നേഹിച്ചിരുന്നില്ല എന്ന് സ്വയം വിശ്വസിപ്പിക്കാൻ അയാൾ ശ്രമിക്കുന്നു. പക്ഷേ അവളെ താൻ സ്നേഹിക്കുന്നു എന്ന് അയാൾക്ക് അറിയാം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *