#ഓർമ്മ
അഴീക്കോടൻ രാഘവൻ.
സെപ്റ്റംബർ 23, 1972 കേരളമനസാക്ഷിയെ ഞെട്ടിച്ച ഒരു ദിവസമാണ് .
തൃശ്ശൂരിലെ ചെട്ടിയങ്ങാടിയിൽ വെച്ച് അഴീക്കോടൻ രാഘവൻ (1919-1972) ദാരുണമായി കൊലചെയ്യപ്പെട്ട ദിവസം.
കണ്ണൂരിൽ ജനിച്ച അഴീക്കോടനെ1940ൽ 21 വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചത് സാക്ഷാൽ പി കൃഷ്ണപിള്ളയും എൻ സി ശേഖറുമാണ് .
കണ്ണൂർ ലോക്കൽ കമ്മറ്റിയിൽ തുടങ്ങി സി പി എമ്മിൻ്റെ സംസ്ഥാന സെക്രട്ടേറിയറ്റ് വരെയെത്തി, അതുല്യനായ ഈ തൊഴിലാളി നേതാവ്.
1967ൽ ഇ എം എസിൻ്റെ നേതൃത്വത്തിൽ സപ്തകക്ഷിമുന്നണി അധികാരത്തിൽ വന്നപ്പോൾ മുന്നണിയുടെ കോ-ഓർഡിനേഷൻ കമ്മറ്റി കൺവീനറായി തെരഞ്ഞെടുത്തത് അഴീക്കോടനെയാണ്.
രാത്രി തൃശൂരിൽ ബസിറങ്ങി പോസ്റ്റ് ഓഫീസ് റോഡിലൂടെ നടന്നുപോകുമ്പോഴാണ് അഴീക്കോടന് കുത്തേറ്റത്. ഉത്തരവാദികൾ ആരെന്ന് തെളിയിക്കപ്പെട്ടില്ല. അരയക്കണ്ടി അച്യുതൻ, എ വി ആര്യൻ, കോസല രാമദാസ്സ് തുടങ്ങിയ നേതാക്കൾ സി പി എം വിട്ട് വിപ്ലവഗ്രൂപ്പ് ഉണ്ടാക്കിയ സമയം. സംശയത്തിൻ്റെ നിഴൽ അവരുടെ മേൽ വീണത് സ്വാഭാവികം.
തട്ടിൽ എസ്റ്റേറ്റ് ഭൂമി ഇടപാടിൽ കെ കരുണാകരൻ സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്ന സമയം. കരുണാകരൻ എഴുതിയ, കേസിൽ നിർണ്ണായകമായ ഒരു കത്ത്, നവാബ് രാജേന്ദ്രൻ അഴീക്കോടൻ്റെ കയ്യിൽ ഏൽപ്പിച്ചിരിന്നുവെന്നും അത് വീണ്ടെടുക്കാൻ നടത്തിയ കൊലപാതകമാണെന്നും വിശ്വസിക്കുന്നവരും ധാരാളമുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized