#ഓർമ്മ
സെൻ്റ് മാത്യു
യേശുക്രിസ്തുവിൻ്റെ 12 ശിഷ്യരിൽ ഒരാളായ മത്തായി അപ്പോസ്തലൻ്റെ ഓർമ്മ ആചരിക്കുന്ന ദിവസമാണ്
സെപ്തംബർ 21.
യൂദനായ തെസ്സലോനിക്കക്കാരൻ ലെവി ( പിന്നീട് മാത്യു എന്ന ക്രിസ്തീയനാമം സ്വീകരിച്ചു) ഹേറോദേസ് അന്തിപ്പാസിൻ്റെ നികുതിപിരിവുകാരിൽ ഒരാളായിരുന്നു. അതുകൊണ്ട് തന്നെ യൂദന്മാർ അയാളെ വെറുത്തിരുന്നു.
യേശുവിൻ്റെ പ്രബോധനങ്ങളിൽ ആകൃഷ്ടനായ മാത്യു എല്ലാം ഉപേക്ഷിച്ച് യേശുവിൻ്റെ പിറകെകൂടി. തൻ്റെ സ്വത്ത് മുഴുവൻ അന്യായമായി നികുതി പിരിച്ച ആളുകൾക്ക് നാലിരട്ടിയായി തിരിച്ചുകൊടുത്തു.
യേശുവിൻ്റെ ജീവിതകഥ നാം അറിയുന്നത് ബൈബിളിലെ പുതിയനിയമ ഗ്രന്ഥം വഴിയാണ്. അതിൻ്റെ ആദ്യത്തെ ഭാഗമാണ് മത്തായി എഴുതിയ സുവിശേഷം.
സിറിയ ഉൾപ്പെടെയുള്ള മധ്യപൂർവ ദേശങ്ങളിൽ ക്രിസ്തുമതം പ്രചരിപ്പിച്ച മാത്യു എത്യോപ്പിയയിൽ വെച്ച് രക്തസാക്ഷിയാവുകയായിരുന്നു.
ബാങ്കർമാരും അക്കൗണ്ടൻ്റ്മാരുമുൾപ്പെടെ കണക്ക് കൈകാര്യം ചെയ്യുന്ന ആളുകളുടെ മധ്യസ്ഥനാണ് വിശുദ്ധ മത്തായി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized