#ഓർമ്മ
അഗാത്താ ക്രിസ്റ്റി.
അഗാത്താ ക്രിസ്റ്റിയുടെ (1890-1976) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 15.
അപസർപ്പക കഥകളുടെ ഈ രാജ്ഞി, 66 ഡിറ്റെക്ടിവ് നോവലുകളും 14 കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു കൊലപാതകകഥ പറയുന്ന മൗസ് ട്രാപ്പു് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ അവതരിപ്പിക്കപ്പെട്ട നാടകമാണ്. 1952 മുതൽ ലണ്ടനിലെ വെസ്റ്റ് എൻഡ് തീയേറ്ററിൽ അത് അരങ്ങേറിവരുന്നു. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രചയിതാവ് എന്ന ഗിന്നിസ് റെക്കോർഡ് അഗാത്താ ക്രിസ്റ്റിക്ക് സ്വന്തമാണ്. ഇതുവരെ അവരുടെ കൃതികളുടെ 20 കോടി കോപ്പികൾ വിറ്റഴിഞ്ഞു കഴിഞ്ഞു .
കഥകൾ സിനിമകളായപ്പോഴും വൻ വിജയം നേടി.
ഹേർക്യുൾ പോയ്രറ്റ്, മിസ്സ് മാർപ്പിൾ എന്ന തൻ്റെ കഥാപാത്രങ്ങൾ നേടിയ പ്രശസ്തി അഭൂതപൂർണ്ണമാണ്. 1920ൽ പോയ്ററ്റ് ആദ്യമായി പ്രത്യക്ഷപ്പെട്ട The Mysterious Affair at Styles എന്ന നോവലിനുശേഷം അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പുരാവസ്തു ഗവേഷകനായ
രണ്ടാം ഭർത്താവിൻ്റെ കൂടെ ഈജിപ്റ്റിൽ കഴിഞ്ഞ സമയത്ത് നടത്തിയ ഗവേഷണം Murder on the Orient Express എന്ന അതിപ്രശസ്തമായ കൃതിയുടെ രചനക്ക് സഹായകമായി.
1971 ൽ പ്രഭ്വി പദവി നൽകി ബ്രിട്ടൺ ഈ ലോകോത്തര കഥാകാരിയെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized