ദാൻ്റെ

#ഓർമ്മ

ദാൻ്റെ

മധ്യകാല യൂറോപ്പിലെ ഏറ്റവും മഹാനായ എഴുത്തുകാരിൽ ഒരാളായ ദാൻ്റെ അലിഗറിയുടെ ( 1265-1321)
ചരമവാർഷികദിനമാണ് സെപ്റ്റംബർ 14.

അനശ്വര കാവ്യമായ ഡിവൈൻ കോമഡിയുടെ കർത്താവ് എന്നതാണ് ദാൻ്റെയുടെ യശസ്.
ഇറ്റലിയിലെ ഫ്ലോറൻസിൽ ജനിച്ച ദാൻ്റെ കവിയും ത്ത്വചിന്തകനുമായിരുന്നു.
ക്രിസ്തീയ ദാർശനികതയിൽ ഊന്നിയ മനുഷ്യൻ്റെ ഇഹലോകത്തിലും പരലോകത്തിലുമുള്ള ജീവിതമാണ് കാവ്യത്തിൻ്റെ ഇതിവൃത്തം.
നരകം ( Hell), ശുദ്ധീകരണ സ്ഥലം ( Purgatory), പറുദീസ ( Paradise) എന്നിവയിലൂടെയുള്ള മനുഷ്യൻ്റെ യാത്രയിലൂടെ മനുഷ്യൻ അഭിമുഖീകരിക്കുന്ന ദാർശനിക പ്രശ്നങ്ങൾ ദാൻ്റെ പഠനവിഷയമാക്കുന്നു.
എഴുത്തുഭാഷയായ ലത്തീനിൽ എഴുതാതെ മാതൃഭാഷ യായ ഇറ്റാലിയനിൽ എഴുതുക വഴി ഭാഷയുടെ വികസനത്തിന് അമൂല്യമായ സംഭാവനകൾ നൽകാൻ ദാൻ്റെക്കു കഴിഞ്ഞു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *